അമ്പതില്‍ ആകാശം നിറഞ്ഞ് ഐഎസ്ആര്‍ഒ; ചന്ദ്രയാനിലേക്കെത്തിയ ചാരിതാർഥ്യം

isro-web
SHARE

ഇന്ത്യന്‍ സ്്പേസ് റിസേര്‍ച്ച് ഒാര്‍ഗനൈസേഷന് ഇന്ന് അന്‍പത് വയസ്സ്.  ചന്ദ്രയാന്‍ രണ്ടിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ഐ.എസ്.ആര്‍.ഒ. മനുഷ്യനെ ബഹിരാകശത്ത് എത്തിക്കാനുള്ള സ്്പേസ്ക്രാഫ്റ്റിന്‍റെ ആദ്യപരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. ഒപ്പം ചെറു ഉപഗ്രങ്ങളെ വഹിക്കാനുള്ള റോക്കറ്റുകളുടെ ചെലവ് ചുരുക്കിയുള്ള നിര്‍മാണവും പുരേഗമിക്കുന്നതായി വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരത്തെ തുമ്പയില്‍ നിന്ന് RH 75 എന്ന sounding Rocket ന്‍റെ വിക്ഷേപണത്തോടെ   ആരംഭിച്ച ഐ.എസ്.ആര്‍.ഒയുടെ യാത്ര ചന്ദ്രയാന്‍ രണ്ടിന്‍റെ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് 50ാം വാര്‍ഷികാഘോഷം . ചന്ദ്രയാനെ ചന്ദ്രോപരിതലത്തിലിറക്കുന്നത് അടുത്തമാസം ഏഴാം തീയതിയാണ്. അതിനിടയിലും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍.

ചെറു ഉപഗ്രഹങ്ങളെ  ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള റോക്കറ്റുകളുടെ നിര്‍മ്മിതിയും അവസാനഘട്ടത്തിലാണ്. ഡോ.അബ്ദുള്‍കലാം മുതലുള്ള മുന്‍തലമുറയുടെ പ്രവര്‍ത്തന രീതിയും പ്രാദേശികമായി വികസിപ്പിച്ച സാങ്കേതിക വിദ്യയുമാണ് ഐ.എസ്.ആര്‍ഒയുടെ വിജയരഹസ്യമെന്ന് എസ്.സോമനാഥ് പറയുന്നു. 

ബഹിരാകാശ ശാസ്ത്രത്തിന്‍റെ ഗുണഫലങ്ങള്‍സാധാരണക്കാരിലേക്കും  സംരംഭകരിലേക്കും എത്തിക്കുകയാണ് സ്വപ്്നമെന്നാണ് വി.എസ്.എസ്.സിയുടെ അമരക്കാരനായ ശാസ്ത്രജ്ഞന്‍ പറയുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...