നാളെ 73–ാം സ്വാതന്ത്ര്യ ദിനം; കനത്ത സുരക്ഷയിൽ ആഘോഷം; ഒരുക്കങ്ങള്‍ പൂർത്തിയായി

independence-day
SHARE

കനത്ത സുരക്ഷയിൽ രാജ്യം നാളെ 73–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ജമ്മു കശ്മീർ പുനഃസംഘടന ഉൾപ്പെടെയുള്ള സമീപകാല വിഷയങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയാണ് എല്ലായിടത്തും.

നാളെ രാവിലെ 7 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതോടെ സ്വന്തന്ത്ര്യ ദിനാഘോഷത്തിന് ഔദ്യോഗിക തുടക്കമാകും. പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുന്ന ചെങ്കോട്ടയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണെങ്ങും. 

രാജ്യ തലസ്ഥാനത്തിനു പുറമെ സംസ്ഥാന തലസ്ഥാനങ്ങളിലും, തന്ത്ര പ്രധാന മേഖലകളിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് . എൻ.എസ്.ജി യുടെ ഷാർപ് ഷൂട്ടർമർ, കമാൻഡോകൾ ഉൾപ്പെടെ  വിവിധ തലത്തിലുള്ള  സുരക്ഷയാണ് ചെങ്കോട്ടയിൽ. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് നഗരത്തിലേക്ക് കടത്തി വിടുന്നത്. . ഇന്ന് വൈകിട്ട് മുതൽ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഡൽഹി മെട്രോ സർവീസ് പതിവ് പോലെ നടക്കുമെങ്കിലും സ്റ്റേഷനുകളിലെ വാഹന പാർക്കിങ്ങിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...