സിക്കിം ബിജെപി പിടിക്കുമോ?; എംഎൽഎമാരുടെ എണ്ണം പൂജ്യത്തിൽ നിന്നും പത്താക്കി

sikim-bjp-mla
SHARE

ഒാപ്പറേഷൻ താമരയുമായി ബിജെപി സജീവമായി മുന്നോട്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കർണാടകയിൽ ഭരണത്തിലേറിയതിന് പിന്നാലെ ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത് സിക്കിമാണ്. ഇതിന്റെ തുടർച്ചയായി സിക്കിമില്‍ എസ്‍ഡിഎഫിന്‍റെ പത്ത് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ. പി നദ്ദയുടെയും ജനറല്‍ സെക്രട്ടറി റാം മാധവിന്‍റെയും നേതൃത്വത്തില്‍ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും.

സിക്കിം കൈക്കലാക്കാനുള്ള ബിജെപി നീക്കങ്ങൾ കൃത്യമായി ലക്ഷ്യം കാണുന്നതിന്റെ സൂചനയാണിത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലില്ലാത്ത ഏക സംസ്ഥാനമായ സിക്കിമില്‍ പൂജ്യത്തില്‍ നിന്നാണ് പാര്‍ട്ടി ഇപ്പോൾ അംഗസംഖ്യ പത്തിലേക്ക് എത്തിച്ചത്. 32 അംഗ സിക്കിം നിയമസഭയില്‍ എസ്‍ഡിഎഫ് 15 സീറ്റും സിക്കിം ക്രാന്തികാരി മോര്‍ച്ച 17 സീറ്റും നേടിയിരുന്നു. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. എന്നാല്‍ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ എസ്‍ഡിഎഫിന്‍റെ അംഗസംഖ്യ അഞ്ചും ബിജെപിയുടെ അംഗസംഖ്യ പത്തുമായി. 

MORE IN INDIA
SHOW MORE
Loading...
Loading...