‘മുത്തലാഖ് നിരോധിച്ച ജ്യേഷ്ഠന് സ്നേഹത്തിന്റെ രാഖി’; മോദിക്ക് സമ്മാനം; ആസൂത്രിതമെന്ന് ലീഗ്

modi-rakhi
SHARE

'മുത്തലാഖ് നിരോധിച്ച ജ്യേഷ്ഠന് ഞങ്ങളുടെ സ്നേഹത്തിന്റെ രാഖി അയക്കുന്നു.'  വരാണസിയിലെ മുസ്ലീം സ്ത്രീകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്നേഹസൂചകമായി കൈകൊണ്ട് നിർമിച്ച രാഖി അയച്ചത്. പാർലമെന്റ് പാസാക്കിയ മുത്തലാഖ് ബില്ല് അനുസരിച്ച് ഇനിമുതൽ മുത്തലാഖിലൂടെ മൊഴി ചൊല്ലുന്നത് ക്രിമിനൽ കുറ്റമാണ്. വർഷങ്ങളായി അനുഭവിക്കുന്ന 'ഹീനമായ ആചാരം' നിർത്തലാക്കി മോദി തങ്ങളെ ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് സംരക്ഷിക്കുകയാണ് ചെയ്തതെന്ന് ഈ സ്ത്രീകൾ പറയുന്നു. വരാണസിയിൽ നിന്നാണ് മോദി വൻഭൂരിപക്ഷത്തോടെ ജയിച്ചത്. 

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് മാട്ടിൻ ഖാൻ സ്ത്രീകളുടെ ഈ ചെയ്തിയെ വിമർശിച്ചിട്ടുണ്ട്. സർക്കാരിന്റെ ആസൂത്രിതമായ പരിപാടിയാണെന്നും കേന്ദ്രത്തിന് അനുകൂലമായി പ്രവൃത്തിക്കാൻ ആർ.എസ്.എസ് ഈ സ്ത്രീകളെ ചട്ടംകെട്ടിയതാണെന്നും ഐയുഎംഎൽ സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...