യൂണിഫോമിലെത്തി; ഐഡി കാർഡിൽ ചുംബിച്ചു; ജീവനൊടുക്കുന്നത് ലൈവിൽ; നടുക്കം

dmrc-suicide-11
SHARE

ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവായി പോസ്റ്റ് ചെയ്ത് ഡൽഹി മെട്രോ റെയിൽ ജീവനക്കാരൻ. പശ്ചിമ ബംഗാള്‍ സ്വദേശി ശുഭാങ്കർ ചക്രബർത്തിയെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഡിഎംആർസിയുടെ യൂണിഫോം ധരിച്ചാണ് യുവാവ് ലൈവിലെത്തിയത്. ലൈവിന് തൊട്ടുമുൻപ് ശുഭാങ്കർ ഫെയ്സ്ബുക്കിലെ കവർ ഫോട്ടോ മാറ്റിയിരുന്നു. 'ഐ ക്വിറ്റ്' എന്നെഴുതിയ ചിത്രമാണ് മാറ്റിയത്. അതിന് ശേഷമാണ് ലൈവ് പോസ്റ്റ് ചെയ്തത്. ലൈവിൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ശുഭാങ്കിനെ സുഹൃത്തുക്കൾ ചേർന്ന് പിന്തിരിപ്പാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കമ്പനി ഐഡി കാർഡിൽ ചുംബിച്ച ശേഷമാണ് ശുഭാങ്ക് ആത്മഹത്യ ചെയ്തതെന്ന് ലൈവ് കണ്ട സുഹൃത്തുക്കൾ പറയുന്നു.

ലൈവ് കണ്ട സുഹ‍ൃത്തുക്കളിൽ ചിലർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകിടന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ശുഭാങ്കർ എന്ന് പൊലീസ് പറയുന്നു. സമീപത്തുനിന്ന് കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. 

MORE IN INDIA
SHOW MORE
Loading...
Loading...