ദുർമന്ത്രവാദം ആരോപിച്ച് യുവതിയെയും കുടുംബത്തെയും മൂത്രം കുടിപ്പിച്ചു; അറസ്റ്റ്

woman-beaten23
SHARE

ജാർഖണ്ഡിൽ ദുർമന്ത്രവാദികളെന്ന് ആരോപിച്ച് യുവതിയെയും കുടുംബത്തെയും മൂത്രം കുടിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രദേശവാസികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പരിസരവാസികളായ അഞ്ചുപേർ വീട്ടിലേക്ക് എത്തിയതിന് പിന്നാലെ അമ്മയെയും അച്ഛനെയും മറ്റ് കുടുംബാംഗങ്ങളെയും അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ദുർമന്ത്രവാദികളാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം.രാത്രി മുഴുവൻ മർദ്ദിച്ച് അവശരാക്കി. നേരം പുലർന്നതോടെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു. തലയ്ക്ക് അടിയേറ്റ് അമ്മയുടെ ബോധം പോയിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

വീട് പുറത്ത് നിന്ന് പൂട്ടിയിട്ട സംഘം, പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

പൂട്ടിയിട്ട വീടിനുള്ളിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച പെൺകുട്ടിയെ സംഘം ചേർന്ന് നാട്ടുകാർ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിൽ കഴിയുന്ന ഒരാളെ വേഗത്തിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...