‘നഗ്നയാക്കി നടത്തിച്ചത് ദലിത് സ്ത്രീ ആയതിനാല്‍’; ഇരകളുടെ നോവുനിറഞ്ഞ് ഡിവൈഎഫ്ഐ സംഗമം

dyfi-mumbai
SHARE

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മത നിരപേക്ഷ കൂട്ടായ്മകൾ രൂപീകരിച്ച്‌  ജാതി-മത വർഗീയ ശ്കതികളുടെ നേതൃത്വത്തിൽ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളെ പ്രതിരോധിക്കണമെന്നു ഭരണകൂട ഒത്താശയത്തോടെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ മുംബൈയിൽ സംഘടിപ്പിച്ച ദേശീയ കൺവൻഷൻ. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും വളരെ ആസൂത്രിതമായി നടക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും കൺവൻഷനിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ പറഞ്ഞു. ആദിവാസി-ദലിത്-ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രേദ്ധേയമായി. 

അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളോടൊപ്പം രാജ്യത്തെ പൗര പ്രമുഖരും പങ്കെടുത്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പ്രീതി ശേഖർ പ്രേമേയം അവതരിപ്പിച്ചു. 

‘15 വയസ്സുമാത്രമുണ്ടായിരുന്ന എന്റെ സഹോദരനെ ട്രെയിനിൽ വച്ച് ആക്രമിക്കുമ്പോൾ അത് കണ്ടു നിന്ന നിരവധി പേരിൽ ആരും അത് തടയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത്’  കഴിഞ്ഞ വർഷം ജൂണിൽ ട്രെയിനിൽ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ സഹോദരൻ മുഹമ്മദ്  കാസ്സിമിന്റെ കൺവൻഷനിലെ  വാക്കുകൾ  സദസ്സിനെ  മുഴുവൻ വേദനിപ്പിക്കുന്നതായി.

‘എന്നെ നഗ്നയാക്കി എന്റെ ഗ്രാമത്തിലൂടെ നടത്തിച്ചത് ഞാനൊരു ദലിത് സ്ത്രീ ആയതിനാലാണ്. പണവും അധികാരവുമാണ് ഒരു കൂട്ടർക്ക് നമ്മൾക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്താൻ ഊർജ്ജം പകരുന്നത്. പക്ഷേ നമ്മൾ പേടിച്ചു പ്രതികരിക്കാതിരിക്കുന്ന സ്ഥിതി ഉണ്ടാകരുത്’ കൺവൻഷനിൽ പങ്കെടുത്ത ലാത്തൂരിൽ സവർണ്ണരാൽ കൂട്ട ബലാൽ സംഗത്തിനിരയായ ദലിത് യുവതി സത്യഭാമയുടെ വാക്കുകളാണിവ.

മോദി  അധികാരത്തിൽ വന്ന ഉടനെ 2014  ലിൽ പൂനയിൽ കൊലചെയ്യപ്പെട്ട മുഹ്സിൻ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, അഹമ്മദ്്ന നഗറിൽ  സവർണ്ണരാൽ   കൊലചെയ്യപ്പെട്ട ദളിത് വിദ്യാർത്ഥി നിതിൻ  ആഗെയുടെ പിതാവ് രാജു ആഗേ,    ഗുജറാത്തു കലാപപത്തിലെ സംഘപരിവാർ ഭീകരത കാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത  അശോക്  മോച്ചി, പശു സംരക്ഷകർ അഹമ്മദാബാദിൽ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരൻ ആരിഫ് മേവാത്തി, ഗുജറാത്തിലെ ഉനയിൽ സവർണ്ണ ജാതിക്കാരാൽ ഭീകരമായി മർർദ്ധിക്കപ്പെട്ട ദളിത് യുവാക്കളിൽ പെട്ട വൈഷ് റാം,  അശോക് സർവയ്യ , പിയുഷ്  സർവയ്യ,  കഴിഞ്ഞ മാസം തിരുനൽവേലിയിൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് അശോകിന്റെ സഹോദരൻ സതീഷ്  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. 

യു.പി യിൽ കഴിഞ്ഞ വർഷം  കലാപത്തിൽ ആസൂത്രിതമായി കൊലപെടുത്തിയ പോലീസ് എസ്.ഐ  സുബോധ് കുമാറിന്റെ ഭാര്യ രജ്നി  സിംഗ് ആരോഗ്യകാരണങ്ങളാൽ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും ഐക്യദാർഢ്യമറിയിച്ചു അയച്ച വിഡിയോ  കൺവൻഷനിൽ പങ്കുവച്ചു.

സിനിമാതാരം നസറുദ്ധീൻ ഷായുടെ കൺവൻഷനിലെ സാന്നിധ്യം  ആവേശമായി. ഇത്തരം പരിപാടികൾ മതേതര വിശ്വാസികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണെന്നു അദ്ദേഹം പറഞ്ഞു.

സി.പി ഐ.എം പൊളിറ്റ്  ബ്യുറോ അംഗം  സുഭാഷിണി അലി അധ്യക്ഷയായ രണ്ടാം സെഷനിൽ  മുൻ സുപ്രീം കോടതി ജസ്റ്റിസ് ഗോപാൽ ഗൗഡ മുഖ്യപ്രഭാഷണം നടത്തി.  നമ്മുടെ രാജ്യത്തിൻറെ മതനിരപേക്ഷ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാൻ ഭരണാധികാരികൾക്ക് അധികാരമില്ലെന്ന് അദ്ദേഹം   പറഞ്ഞു. ഭരണകൂട. വർഗീയ ശക്തികളുടെ ഹിംസയിൽ ന്യൂനപക്ഷങ്ങൾ ഭയചകിതരാകരുത് എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.  അവരെ നേരിടാനുള്ള ഉത്തരവാദിത്വം രാജ്യത്തിലെ എല്ലാ പൗരന്മാരും ഒരുമിച്ചു ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ തനിക്കും കുടുംബത്തിനും വേണമെന്ന്  ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെ വിമർശിച്ചതിന്റെ പേരിലുള്ള വൈരാഗ്യം തീർക്കാൻ കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ച സഞ്ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കൺവൻഷനിൽ പങ്കെടുത്ത് ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തകരായ ഡോ. രാം പുനിയാനി,  ടീസ്ത സെറ്റൽ വാദ്, മറിയം ധൗളെ , ശൈലേന്ദ്ര കാംബ്ലെ ,പത്രപ്രവർത്തകരായ പ്രതിമ ജോഷി , കലീം സിദ്ദിഖീ തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ട് സുനിൽ ധനവ പരിപാടിക്ക് നന്ദി അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...