ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണധ്രുവം; ചരിത്രത്തിലെ സങ്കീർണ ദൗത്യം

chandrayaan-parts
SHARE

ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍ രണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യം വയ്ക്കുന്നുവെന്നതിനൊപ്പം,, പതിവ് രീതിയില്‍  നിന്നു മാറിയുള്ള ലാന്‍ഡിങാണ്  ചന്ദ്രയാന്‍ രണ്ടിനെ സങ്കീണമാക്കുന്നത്. പദ്ധതിയുടെ  വിജയം ജ്യോതിശാസ്ത്ര രംഗത്ത്  ഇന്ത്യന്‍ സാങ്കേതിക വിദ്യകളുടെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിക്കും.

മുന്‍നിശ്ചയച്ചതില്‍ നിന്നും എട്ടുദിവസം വൈകി കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍  രണ്ട്  ചന്ദ്രോപരിതലത്തിലെത്താന്‍  സെപ്റ്റംബര്‍ ആറുവരെ കാത്തിരിക്കണം. നാല്‍പത്തിയെട്ട് ദിവസം നീളുന്ന യാത്രയില്‍  23മൂന്നാമത്തെ ദിവസം പേടകം ഭൂമിയോട് സലാം പറയും. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ എന്ന ഘട്ടത്തിലെത്തുന്നതോടെ  ഭൂഗുരുത്വാകര്‍ഷണത്തിന്റെ വലയം  പിന്നിടും. തുടര്‍ന്ന് ഭ്രമണപഥങ്ങള്‍ ഉയര്‍ത്തലാണ് അടുത്ത ഒരാഴ്ച.ബംഗളുരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലിരുന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുക. ഈ യാത്രയില്‍ ഏറ്റവും പ്രധാനപെട്ടത് വാഹനം തന്നെയാണ് .ജി.എസ്.എല്‍വി മാര്‍ക്ക് ത്രി റോക്കറ്റിനെ അന്‍പത് ദിവസമെടുത്താണ് ശ്രീഹരിക്കോട്ടയില്‍ വച്ച് കൂട്ടിയോചിപ്പിച്ചതെന്നറിയുമ്പോള്‍ തന്നെ സങ്കീര്‍ണതയും വ്യക്തമാകും

മൂന്നുഭാഗങ്ങളാണ് പേടകത്തിനുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ ,റോവര്‍.ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കറങ്ങുന്ന കൃത്രിമോപഗ്രമാണ് ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയാണ് റോവറിന്റെ പണി.ആറു ചക്രങ്ങളുള്ള ചെറുവാഹനം. സെക്കന്റില്‍ ഒരു  സെന്റീമീറ്റര്‍ വീതം ആകെ അഞ്ഞൂറു മീറ്റര്‍ സഞ്ചരിക്കും. റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്ന ജോലിയാണ് ലാന്‍ഡറിനുള്ളത്.അതോടപ്പം തന്നെ റോവര്‍ ശേഖരിച്ചുനല്‍കുന്ന വിവരങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്കു കൈമാറുന്ന ഇടനിലക്കാരന്റെ റോളും ലാന്‍ഡറിനുള്ളതാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...