ഗെയിമിന് അടിമ; 18 ദിവസത്തില്‍ ഏഴ് നഗരം ചുറ്റി പെണ്‍കുട്ടി; അമ്പരന്ന് പൊലീസും

mobile-game-21
പ്രതീകാത്മക ചിത്രം
SHARE

ജൂലൈ ഒന്നിന് ഉത്തരാഖണ്ഡില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പതിനെട്ട് ദിവസങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി. മൊബൈല്‍ ഗെയിമില്‍ മുഴുകിയ പെണ്‍കുട്ടി പതിനേഴ് ദിവസത്തിനിടയില്‍ ഏഴ് നഗരങ്ങള്‍ ചുറ്റി. ഡല്‍ഹിയില്‍ അലഞ്ഞുതിരിഞ്ഞ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. 

'ടാക്സി ഡ്രൈവര്‍ 2' എന്ന ഗെയിമിന് അടിമയായിരുന്നു വിദ്യാര്‍ഥിനിയെന്ന് പൊലീസ് പറയുന്നു. ദക്ഷിണകൊറിയന്‍ ത്രീ ഡി മൊബൈല്‍ ഡ്രൈവിങ് ഗെയിം ആണിത്. ഗെയിമിന്റെ എല്ലാ ഘട്ടങ്ങളെല്ലാം പെണ്‍കുട്ടി പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന്‌ നിരവധി നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമായ ടാക്സി ഡ്രൈവര്‍ ആയി മാറാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. 

യാത്രക്കാരുമായി ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിച്ച്, പ്രതിബന്ധങ്ങളെ അതിജീവിച്ച് എത്തേണ്ട സ്ഥലത്ത് എത്തിക്കുകയാണ് ടാക്സി ഡ്രൈവര്‍ ഗെയിമില്‍ ചെയ്യേണ്ടത്. യഥാര്‍ഥ ജീവിതത്തില്‍ ഈ ടാക്സി ഡ്രൈവര്‍ ആകാനാണ് പെണ്‍കുട്ടി ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. 

ജൂലൈ ഒന്നിന് പന്ത് നഗറില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് 12000 രൂപ മോഷ്ടിച്ച്, ഉത്തരാഖണ്ഡിലെ കിച്ചാ നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയിലേക്ക് ബസ് മാര്‍ഗം യാത്ര തിരിച്ചു. അവിടെനിന്ന് ലക്നൌവിലേക്കും ജയ്പൂരിലേക്കും പോയി. ഉദൈപൂര്‍, ജോദ്പൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലുമെത്തി. 

പൂനെയില്‍ നിന്ന് ജയ്പൂരിലെത്തി. അവിടെ നിന്ന് ഡല്‍ഹിയിലും. ഡല്‍ഹിയില്‍ നിന്ന് റിഷികേശിലെത്തി, അവിടെനിന്ന് തിരിച്ച് വീണ്ടും ഡല്‍ഹിയില്‍. അവിടെ വെച്ചാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജയ്പൂരില്‍ വെച്ച് ടിക്കറ്റ് ബുക്ക് ചെയ്യവെ സഹോദരന്റെ ഇമെയില്‍ ഐഡിയാണ് പെണ്‍കുട്ടി നല്‍കിയത്. അങ്ങനെ പെണ്‍‌കുട്ടി ജയ്പൂര്‍ ഉണ്ടെന്ന് പൊലീസ് മനസ്സിലാക്കി. എന്നാല്‍ പൊലീസ് ജയ്പൂരിലെത്തിയപ്പോളേക്കും പെണ്‍കുട്ടി അടുത്ത നഗരത്തിലേക്ക് പോയിരുന്നു. 

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഹോട്ടലുകളില്‍ മുറി ലഭിച്ചിരുന്നില്ല. അതിനാല്‍ രാത്രി സ്ലീപ്പര്‍ ബസുകളില്‍ യാത്ര ചെയ്താണ് പെണ്‍കുട്ടി ഉറങ്ങിയിരുന്നത്. ചിപ്പ്സ്, ബിസ്കറ്റ്, വെള്ളം എന്നിവ കളിച്ച് വിശപ്പടക്കി. പതിനെട്ട് ദിവസത്തിനിടെ ഒരിക്കല്‍പ്പോലും കുളിച്ചില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...