മുംബൈയിൽ ബഹുനില കെട്ടിടം തകർന്ന് 12 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

mumbai-building-collapse-16
SHARE

മുംബൈയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് വൻദുരന്തം. 12 പേർ മരിച്ചതായി സംസ്ഥാന ഭവന നിർമാണ വകുപ്പ് മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ അറിയിച്ചു. ഒട്ടേറെപേർ  കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പരുക്കേറ്റവരിൽ. 100 വർഷത്തിലധികം പഴക്കമുള്ള  കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണം.

സൗത്ത് മുംബൈയിലെ ഡോഗ്രിയിൽ പതിനഞ്ചോളം കുടുംബങ്ങൾ താമസിച്ചിരുന്ന നാലുനില കെട്ടിടമാണ് തകർന്ന് വീണത്. രാവിലെ പതിനൊന്ന് മുക്കാലോടെയായിരുന്നു അപകടം. ദുരന്ത നിവാരണ സേന ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്  നേതൃത്വം നൽകി. കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളും കുട്ടികളും അടക്കം ഇരുപത് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.

നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിലേയ്ക്ക് നയിച്ചത്. കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നതായി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...