ഞാണിന്മേൽ തൂങ്ങി പുഴ കടന്ന് സ്ത്രീകൾ; സാഹസം വേറെ വഴിയില്ലാതെ; വിഡിയോ

rope-woman
SHARE

താഴെയുള്ള കയറിൽ കാല് ചവിട്ടി , മുകളിലത്തെ കയറില്‍ കൈപിടിച്ച് പുഴ കടക്കുന്ന രണ്ട് സ്ത്രീകൾ. സർക്കസിലെ കയർ അഭ്യാസമാണെന്ന് തെറ്റിദ്ധരിച്ചേക്കാം ഈ ദൃശ്യങ്ങൾ കണ്ടാൽ. പക്ഷേ ഇത് അതിജീവനത്തിനായുള്ള സാഹസമാണ്. ഞാണിന്മേല്‍ കളി എന്ന് പറയാവുന്ന വിധത്തില്‍ കയറില്‍ കാല്‍ചവിട്ടി പുഴ കടക്കുന്നത് മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ്. ഇതിന്റെ ദൃശ്യം എഎൻഐയാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയ ഇപ്പോൾ ഈ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

അപകടകരമായ രീതിയിലാണ് ഇവര്‍ പുഴ കടക്കുന്നത്. കൈയില്‍ കുടിക്കാനുളള വെളളവുമായാണ് ഒരു സ്ത്രീ പുഴ കടക്കുന്നത്. മറ്റൊരു സ്ത്രീയുടെ പുറത്ത് ഒരു കൊച്ചുകുട്ടിയും ഉണ്ട്. സര്‍ക്കസിലെ പോലെ ബാലന്‍സ് ചെയ്താണ് ഇവര്‍ പുഴ കടന്ന് അവരുടെ ഗ്രാമത്തിലേക്ക് പോകുന്നത്. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കാഴ്ചയാണ് ഇത്. 

വിഡിയോ കണ്ടവർ ഭരണകൂടത്തിനെയും സർക്കാരിനെയുമാണ് കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ പ്രചരണത്തിനായി ഇവിടെ എത്തിയിരുന്നില്ലേ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. പഴയ റെയിൽവേ കോച്ചുകൾ ഇവിടെ സ്ഥാപിച്ച് താൽക്കാലിക സംവിധാനം ഏർപ്പാടാക്കാമല്ലോ എന്ന ആശയവും ഒരാൾ പങ്കുവച്ചിട്ടുണ്ട്. 

വിഡിയോ കാണാം:

MORE IN INDIA
SHOW MORE
Loading...
Loading...