ക്രിക്കറ്റ് കളിക്കിടെ ആ കാഴ്ച കണ്ടു; പെൺകുട്ടിയെ പീഡനത്തിൽ നിന്ന് രക്ഷിച്ചു; കയ്യടി

boys-saves-minor-girl-from-sexual-assault
SHARE

‌ക്രിക്കറ്റ് കളിക്കിടെയാണ് ഒരു പെൺകുട്ടിയുടെ നിലവിളി അവർ കേട്ടത്. രണ്ടാമതൊന്നു ചിന്തിക്കാതെ കരച്ചില്‍ കേട്ടിടത്തേക്ക് അവർ ഓടിയെത്തി. അടുത്തെത്തിയപ്പോൾ ഒരാൾ മലയിടുക്കില്‍ കൊച്ചുപെൺകുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. അയാളെ ഉടൻ പിടികൂടി പൊലീസിലേൽപ്പിച്ചു ഈ കൊച്ചുമിടുക്കൻമാർ. ജയ്പൂരിലാണ് സംഭവം. 

മനീഷ്(15), അമിത്(18), രോഹിത്(18), ബാദൽ (14) എന്നിവരാണ് താരങ്ങൾ.  ഈ മിടുക്കൻമാരെ പൊലീസ് സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസും നൽകിയാണ് ആദരിച്ചത്. ഉത്തമപൗരൻമാർ ചെയ്യേണ്ട കടമയാണ് ഇവർ ചെയ്തതെന്നും ഇവർക്ക് ശോഭനമായ ഭാവി ഉണ്ടാകട്ടെയെന്നും പൊലീസ് ഉദ്യോഗസ്ഥർ ആശംസിച്ചു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...