'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ'; തൊഴിലുറപ്പിൽ മൗനമെന്ന് പ്രതിപക്ഷം

budget-reaction
SHARE

ഇന്ത്യയിലെ മധ്യവര്‍ഗ ജീവിതം പുതിയ ബജറ്റോടെ ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും മോദി പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ബജറ്റെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പ്രതീക്ഷികളെ സഫലീകരിക്കുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണിത്.

ധനമന്ത്രി സംസാരിക്കുന്നത് പുതിയ ഇന്ത്യയെക്കുറിച്ചാണെങ്കിലും ബജറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെയെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബജറ്റില്‍ ഒരു വാഗ്ദാനം പോലും പുതിയതില്ല.

ഉച്ചഭക്ഷണം, തൊഴിലുറപ്പ് , ആരോഗ്യം എന്നീ മേഖലകളെപ്പറ്റി പരാമര്‍ശിക്കാത്ത ആദ്യ ബജറ്റെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. ഇടക്കാല ബജറ്റിന്‍റെ പുനരാവര്‍ത്തനമായ ബജറ്റ് കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും അവഗണിച്ചുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...