ഡിഎംകെയിൽ പുത്തൻ താരോദയം; ഉദയനിധി സ്റ്റാലിനും സജീവ രാഷ്ട്രീയത്തിൽ

dmk-new-face
SHARE

കരുണാനിധിയുടെയും ജയലളിതയുടെയും മരണശേഷം തമിഴകത്ത് തികഞ്ഞ രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ്.  സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ അണ്ണാ ഡിഎംകെ തകർച്ചയിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ കരുണാനിധിയുടെ കൊച്ചുമകനും പാർട്ടി  അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകനും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിനെ രംഗത്തിറക്കുകയാണ് ഡിഎംകെ. പാർട്ടിയുടെ യുവജനവിഭാഗം സെക്രട്ടറിയായിട്ടാണ് ഉദയനിധിയുടെ നിയമനം. തമിഴകത്ത് ഒരു താരം കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നതും ശ്രദ്ധേയം. 

പാർട്ടിയുടെ മുഖപത്രമായ  മുരശൊലിയുടെ നടത്തിപ്പിന്റെ ചുമതലയായിരുന്നു ഉദയനിധി സ്റ്റാലിൻ ഇതുവരെ ചെയ്തു വന്നിരുന്നത്. ഇവിടെ നിന്നാണ് എം.കെ സ്റ്റാലിൻ 35 വർഷം അലങ്കരിച്ച പദവിയിലേക്ക് മകനെ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും താരം സജീവമായിരുന്നു. ഉദയനിധിയുടെ വരവോടെ യുവാക്കളെ പാർട്ടിയിലേക്ക് കൂടുതൽ ചേർത്ത് നിർത്താനാകുമെന്നാണ് പ്രതീക്ഷ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...