രാഹുൽ നൽകിയ സമയം തീർന്നു; പകരക്കാരനെ കണ്ടെത്താനായില്ല; അനിശ്ചിതത്വം

rahul-gandhi-1
SHARE

അധ്യക്ഷസ്ഥാനത്ത് പകരക്കാരനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നല്‍കിയ സമയപരിധി ഇന്നവസാനിക്കുമ്പോഴും കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അടുത്തയാഴ്ച ചേര്‍ന്നേക്കും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ചര്‍ച്ച നടത്തും.

പാര്‍ട്ടിയെ നയിക്കാന്‍ താനില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രവര്‍ത്തകസമിതി ചേരാനുള്ള നീക്കം. രാഹുലിനെ അനുനയിപ്പിക്കാന്‍ പ്രവര്‍ത്തക സമിതി വീണ്ടും ശ്രമിക്കും. തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും സംഘടനകാര്യങ്ങളില്‍ രാഹുല്‍ സജീവമാകുന്നത് പാര്‍ട്ടി നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാന നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തും. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ ഇരുപത്തിയ‍ഞ്ചിന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സന്നദ്ധത രാഹുല്‍ ഗാന്ധി അറിയിച്ചത്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തോല്‍വിയില്‍ പെട്ടെന്നുള്ള വൈകാരിക പ്രതികരണമായാണ് രാഹുലിന്‍റെ നീക്കത്തെ മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തിയത്. എന്നാല്‍ തീരുമാനത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് ഇതുവരെയുള്ള രാഹുലിന്‍റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. പകരക്കാരനെ കണ്ടെത്താനും കഴിയാത്തത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...