വിവാഹത്തിരക്കുകൾ കഴിഞ്ഞു; നുസ്രത് ജഹാനും മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്തു

nasrathoth
SHARE

നുസ്രത് ജഹാനും മിമി ചക്രവര്‍ത്തിയും ലോക്സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഇവർ മറ്റ് അംഗങ്ങൾക്കൊപ്പം ചുമതലയേറ്റിരുന്നില്ല.  ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരുന്ന ഇരുവരും സിനിമാതാരങ്ങളുമാണ്. 

ജൂണ്‍ 19നായിരുന്നു ബിസിനസുകാരനായ നിഖില്‍ ജെയിനുമായുള്ള നുസ്രത് ജഹാന്‍റെ വിവാഹം. തുർക്കിയിൽ വച്ച് നടന്ന വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ അടുത്ത സുഹൃത്തായ മിമിയും പോയിരുന്നു.

അതിനാൽ കന്നി എംപിമാർ പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നില്ല.

തുടര്‍ന്നാണ് ഇന്ന് രാവിലെ ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ബംഗാളി ഭാഷയിലായിരുന്നു രണ്ട് പേരും സത്യപ്രതിജ്ഞ വാചകം ചൊല്ലിയത്. പിന്നീട് സ്പീക്കർ ഓം ബിർലയുടെ കാൽതൊട്ട് ആശിർവാദവും വാങ്ങി.

MORE IN INDIA
SHOW MORE
Loading...
Loading...