അശോക് ലവാസയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ല; ആവർത്തിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

modi-ashok-bjp
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ചട്ടലംഘന പരാതികളില്‍ കമ്മീഷനംഗം അശോക് ലവാസയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാവില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യക്തിയുടെ സുരക്ഷയെ ബാധിക്കുമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള ആവശ്യത്തിന് കമ്മീഷന്‍ മറുപടി നല്‍കിയത്. 

തിരഞ്ഞെടുപ്പ് പ്രചാരണസമയത്തെ ചട്ടലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ തീരുമാനത്തിനെതിരെ കമ്മീഷനംഗം അശോക് ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കമ്മീഷനിലെ വിഭാഗീയത പുറത്തുകൊണ്ടുവന്ന സംഭവം കൂടിയായിരുന്നു ഇത്. വിവരാവാശ പ്രവര്‍ത്തകനായ വിഹാര്‍ ദുര്‍വെ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് അശോക് ലവാസ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചത്. വിവരാവകാശനിയമത്തിലെ ചട്ടം 8(1) ജി പ്രകാരം വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന വിവരങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നടപടി. 

വിയോജിപ്പ് രേഖപ്പെടുത്തുമെങ്കിലും ഉത്തരവില്‍ പരസ്യപ്പെടുത്തില്ലെന്ന് നിലപാടാണ് നേരത്തെയും കമ്മീഷന്‍ സ്വീകരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് അശോക് ലവാസ പ്രതിഷേധിച്ചിരുന്നു. പ്രചാരണ സമയത്ത് നടത്തിയ പ്രസംഗങ്ങള്‍ക്കെതിരെ നല്‍കിയ പതിനൊന്ന് പരാതികളിലാണ് മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...