കേരളത്തിന് നന്ദി; എല്ലാ ദിവസവും വെള്ളം തരണം; മുല്ലപ്പെരിയാറിലും വിട്ടുവീഴ്ച വേണം

ops-eps-water-prblm
SHARE

രൂക്ഷമായ വരള്‍ച്ച നേരിടുന്ന തമിഴ്നാട്,  കേരളവുമായുള്ള നദീജല തര്‍ക്കങ്ങള്‍ സജീവമാക്കാന്‍  നീക്കം തുടങ്ങി. മുല്ലപ്പെരിയാറില്‍ പരമാവധി ജലം സംഭരിക്കാന്‍ കേരളം  കേസുകളില്‍ വിട്ടുവീഴ്ചയ്ക്ക്  തയാറാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപെട്ടു.

ചെന്നൈയിലെ വരള്‍ച്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍  ചേര്‍ന്ന റിവ്യു മീറ്റിങിലാണ് കേരളത്തിന്റെ വാഗ്ദാനവും ചര്‍ച്ചയായത്. കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും  തമിഴ്നാട്  നന്ദി പറഞ്ഞു. എല്ലാദിവസവും വെള്ളം നല്‍കി സഹായിക്കണമെന്നു കാണിച്ചു കേരളത്തിന് കത്തയക്കാനും തീരുമാനമായി. ഇതിനു  പിറകെയാണ് മുല്ലപെരിയാര്‍ വിഷയത്തില്‍ അനുകൂല നിലപാട് എടുക്കണമെന്ന് ആവശ്യപെട്ടത്. ജലസംഭരണം 152 അടിയിലെത്തിച്ചാല്‍  തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ വരള്‍ച്ചയ്ക്ക് പരിഹാരമാകുമെന്നും  മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. ഇടമലയാര്‍ ഡാമിന്റെ അറ്റകുറ്റപണികള്‍ വേഗം തീര്‍ക്കണമെന്നും തമിഴ്നാട് ആവശ്യപെട്ടു. എന്നാല്‍‍ മാത്രമേ  അധികജലം സംഭരിക്കാന്‍ കഴിയൂവെന്നാണ് തമിഴ്നാടിന്റെ വാദം.

MORE IN INDIA
SHOW MORE
Loading...
Loading...