ജയ് ശ്രീറാം വിളികള്‍ നിറഞ്ഞു; ജയ് ഭീം, അല്ലാഹു അക്ബർ മുഴക്കി ഒവൈസിയുടെ മറുപടി; വിഡിയോ

owaisi-social-media
SHARE

‘കുറച്ച് കൂടി ശബ്ദത്തിൽ വിളിക്കൂ..’ സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ ജയ് ശ്രീരാമെന്ന വിളികളില്‍ മുഖരിതമാക്കിയപ്പോള്‍ ഒവൈസിയുടെ പ്രതികരണമാണ് ഇത്. സമൂഹമാധ്യമങ്ങളിലും ഇൗ വിഡിയോ വൈറലാണ്. എ.ഐ.എം.ഐ.എ അധ്യക്ഷനും ഹൈദരാബാദ് എം.പി.യുമായ അസദുദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോഴാണ് ബിജെപി അംഗങ്ങൾ ജയ് ശ്രീറാം വിളികളുമായി എതിരേറ്റത്. കസേരയിൽ നിന്നും എഴുന്നേറ്റത് മുതൽ ബിജെപി അംഗങ്ങൾ ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടിരുന്നു. ഇതിന് കൃത്യമായ മറുപടിയും അദ്ദേഹം നൽകി.

ഒവൈസിയെ മാത്രമല്ല, ബംഗാളില്‍ നിന്നും യുപിയില്‍ നിന്നുമുള്ള പ്രതിപക്ഷ എംഎല്‍എമാരില്‍ മിക്കവരെയും ബഹളങ്ങളോടെയാണ് ഇക്കൂട്ടര്‍ എതിരേറ്റത്. 

സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ്ഭീം, തക്ബീർ, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് അസദുദ്ദീൻ ഒവൈസി ബി.ജെ.പി എം.പിമാർക്ക് മറുപടി നൽകിയത്. ബിജെപി എംപിമാരുടെ ഇൗ പെരുമാറ്റം വിവാദമായിരിക്കുകയാണ്. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...