ടാറ്റുവില്ലാതെ എന്ത് ഫാഷൻ; ശ്രദ്ധേയമായി ടാറ്റു ഫെസ്റ്റ്

tatoo
SHARE

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടാറ്റൂ ആര്‍ടിസ്റ്റുകളെ ഒരു കുടക്കീഴില്‍ അണിനിരത്തിയുള്ള മലയാളിയുടെ ടാറ്റു ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. ദക്ഷിണേന്തയില്‍ ആദ്യമായി ടാറ്റു ഫെസ്റ്റ് സംഘടിപ്പിച്ച കൊച്ചി കേന്ദ്രമായുള്ള നിയോ ട്രൈബെന്ന സംഘടനയാണ്  ചെന്നൈയില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ടാറ്റു ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒരു ടാറ്റൂവില്ലാതെ ഫാഷന്‍ പൂര്‍ണാകില്ലെന്ന് കരുതുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. പക്ഷേ  നല്ല ആര്‍ടിസ്റ്റിന്റെ അടുത്തു നിന്നു സുരക്ഷിതമായി പച്ചകുത്താനുള്ള  സൗകര്യങ്ങള്‍ കുറവാണ്.. ഇത്തരക്കാരെ ഉദേശിച്ചാണ് കൊച്ചി കേന്ദ്രമായുള്ള  നിയോ ട്രൈബെന്ന സംഘടന ടാറ്റു ഫെസ്റ്റിവല്‍ നടത്തുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ടാറ്റു ഫെസ്റ്റുകളെല്ലാം  ആര്‍ടിസ്റ്റുകള്‍ക്കുള്ള മല്‍സര വേദികളാണ്.എന്നാല്‍ ഇവിടെ പരസ്പരം സഹകരിച്ചു മികച്ച ടാറ്റു കണ്ടെത്താനുള്ള വേദിയാണ് ഒരുക്കുന്നത്. ടാറ്റൂയിങ് രംഗത്തെ പ്രമുഖരെ  നേരിട്ടുകാണാനും സംശയങ്ങള്‍ തീര്‍ക്കാനും ഫെസ്റ്റില്‍ വേദിയുണ്ട്

MORE IN INDIA
SHOW MORE
Loading...
Loading...