ഹെൽമെറ്റില്ലാതെ യാത്രചെയ്ത 102 പൊലീസുകാർക്കെതിരെ കേസ്; തൊപ്പി തെറിച്ചേക്കും

police-no-helmet
SHARE

നിയമം എല്ലാവർക്കും ബാധകമാണല്ലോ എന്ന സൈബർ ഇടങ്ങളിലെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് തമിഴ്നാട് പൊലീസ്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത 102 പൊലീസുകാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബൈക്ക് യാത്രക്കാർക്ക് ഹെൽമെറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍  ഹൈക്കോടതി മധുര ബെഞ്ച് ഉറച്ച നിലപാടെടുത്തതോടെയാണ് പൊലീസ് ഉണർന്നു പ്രവർത്തിച്ചു തുടങ്ങിയത്. കർശന പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്തെ നടക്കുന്നത്.

ഹെൽമെറ്റ് ഇല്ലാതെ ബൈക്കിലെത്തിയ എസ്ഐയെ ശകാരിക്കുന്ന കമ്മിഷണറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ചെന്നൈ നഗരത്തില്‍മാത്രം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്‍ത 102 പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...