വാക്ക് പാലിച്ച് ബിഗ്ബി; 2100 കർഷകരുടെ കടം വീട്ടി; കയ്യടി

amitab-new
SHARE

കർഷകർക്ക് നൽകിയ വാക്ക് പ്രവൃത്തിയിലൂടെ നിറവേറ്റി സാക്ഷാൽ ബിഗ്ബി അമിതാഭ് ബച്ചൻ. ബിഹാറിലെ 2100 കര്‍ഷകരുടെ ലോണടച്ച് തീർത്താണ് ബിഗ്ബി തന്റെ വാക്ക് പാലിച്ചത്. ബച്ചൻ തന്നെയാണ് ലോണടച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ബാങ്കുകളുമായി ചേർന്ന് ഒറ്റത്തവണ തീർപ്പാക്കലിലൂടെയാണ് ബച്ചൻ കർഷകരുടെ ബാധ്യത ഏറ്റെടുത്തത്. നേരത്തേ ഉത്തർപ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ ലോൺ അടക്കാനും  സഹായം നൽകിയിരുന്നു. ആന്ധ്രയിലും മഹാരാഷ്ട്രയിലും ഇത്തരത്തിൽ കർഷകരുടെ കടബാധ്യത ഏറ്റെടുത്തിരുന്നു ബിഗ്ബി. 

നമുക്ക് വേണ്ടി ജീവൻ ത്യജിക്കുന്ന കര്‍ഷകർക്കായി എന്തെങ്കിലും സഹായം ചെയ്യുന്നത് സന്തോഷം തോന്നുന്ന കാര്യമാണെന്നായിരുന്നു ബിഗ്ബി അന്ന് പറഞ്ഞത്. വിദർഭയിലെ കര്‍ഷകരെ സഹായിച്ച അദ്ദേഹം  കര്‍ഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനാണ് തന്റെ ശ്രമമെന്നും വ്യക്തമാക്കിയിരുന്നു. ഭാര്യ ജയാ ബച്ചനെയും മകൻ അഭിഷേക് ബച്ചനെയും കടംവീട്ടൽ കാര്യങ്ങൾക്ക് ചുമതലപ്പെടുത്തിയിരുന്നതായും ബച്ചൻ പറഞ്ഞു. ഈ പ്രവൃത്തിയിലൂടെ മഹാനടൻ എന്നതിനപ്പുറം ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് അമിതാഭ് ബച്ചൻ.

MORE IN INDIA
SHOW MORE
Loading...
Loading...