ചുട്ടു പൊള്ളുന്ന ഉത്തരേന്ത്യ; താപനില ഉയർന്നത് 48 ഡിഗ്രി വരെ

delhi-heat
SHARE

ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. ജൂണില്‍ രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ താപനില 48 ഡിഗ്രി ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ചുട്ടു പൊള്ളുന്ന ചൂടിലൂടെയാണ് ഉത്തരേന്ത്യ കടന്നു പോകുന്നത്. ഡല്‍ഹി പാലം വിമാനത്താവള മേഖലയില്‍ 48 ഡിഗ്രി താപനില ഇന്നലെ രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും കൂടിയ താപനിലയാണിത്. 

രാജസ്ഥാനിലും മധ്യപ്രദേശിലും 46 ഡിഗ്രിയാണ് താപനില. ഉത്തരേന്ത്യയിലാകെ വരുംദിവസങ്ങളില്‍ ചൂട് തുടര്‍ന്നേക്കുമെന്നാണ് സൂചന. രാജസ്ഥാനിലും പഞ്ചാബിലും ശക്തമായ ചൂടുകാറ്റ് ജനങ്ങളെ വലയ്ക്കുന്നു. 

പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ ഒാറഞ്ച് അലര്‍ട്ടും ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

കൊടും ചൂട് തുടരുന്നതിനാല്‍ ഡല്‍ഹി നിവാസികളോട് പകല്‍ സമയത്തെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഉത്തരേന്ത്യ കനത്ത ചൂടിലൂെട കടന്നു പോകുമ്പോള്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...