നിറം നൽകിയ നഖമുള്ള ഒാട്ടോ ഡ്രൈവർ; 'ദീദീ, ഈദിനുള്ള ഒരുക്കത്തിലാണേ’; ഹൃദ്യം അനുഭവം

auto-driver-nail
SHARE

ജീവിതത്തിന്റെ മനോഹരമായ നിറം ചിലപ്പോഴൊക്കെ ചില യാത്രകളിൽ നഖത്തിൽ വരെ കാണാൻ സാധിക്കും. മനസിൽ തൊടുന്ന ജീവിതമോഹത്തിന്റെ കഥ കുറിപ്പായി പങ്കുവച്ചിരിക്കുകയാണ് ഈ യുവതി. ഒരു ഓട്ടോ യാത്രയിൽ കണ്ടുമുട്ടിയ ഒരു ഡ്രൈവറെ കുറിച്ചാണ് പൂനം ഖിഞ്ചിയെന്ന യുവതി പങ്കുവച്ചിരിക്കുന്നത്. നന്നായി തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള നിറം ചാർത്തിയ മനോഹരമായ നഖങ്ങളുള്ള ഡ്രൈവറാണ് ഒാട്ടോ ഒാടിച്ചിരുന്നത്. ഇൗ കൗതുകം ചോദ്യമായതോടെ നഖത്തിന്റെ നിറവും കഥയും അയാൾ യുവതിയോട് പറഞ്ഞു. 

'ഇത്രയും നീളമുള്ള നഖങ്ങളോ'യെന്ന്  അദ്ഭുതത്തോടെ യുവതി ചോദിച്ചു. അമ്പരപ്പിച്ച് കൊണ്ടായിരുന്നു ഡ്രൈവറുടെ മറുപടി. 'ദീദീ, ഈദിനുള്ള ഒരുക്കത്തിലാണേ...' ശബ്ദത്തിന്റെ മധുരം നഖത്തെക്കാൾ നിറമുളളതായിരുന്നു. മഞ്ജു എന്ന് പേരുള്ള ട്രാൻസ്ജെന്ററാണ് ഓട്ടോ ഡ്രൈവർ. മുൻപ് ഒരു ഹോട്ടലിലായിരുന്നു മഞ്ജുവിന് ജോലി. എന്നാൽ ട്രാൻസ്ജെന്റർ ആയതുകൊണ്ട് അവിടെ അധികകാലം തുടരാനായില്ല. പിന്നീടാണ് അവൾ ബോംബെ നഗരത്തിൽ ഒാട്ടോ റിക്ഷ ഒാടിക്കാൻ തുടങ്ങിയത്. പക്ഷേ ഇപ്പോഴും രാത്രി യാത്ര ഭീതിയുണ്ടാക്കുെമന്ന് മഞ്ജു തുറന്നു പറയുന്നു. ഈ പരിചയപ്പെടലിന്റെ ചിത്രങ്ങൾ സഹിതം യുവതി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഒട്ടേറെ പേരാണ് ഇൗ പോസ്റ്റ് പങ്കുവച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...