വോട്ടെണ്ണൽദിനം ജനിച്ചു; കുഞ്ഞിന് മോദിയെന്ന് പേര് നൽകി മുസ്‍ലിം കുടുംബം

രണ്ടു ദിവസങ്ങൾക്കു മുൻപ് രാജ്യത്തെ പല സ്ഥലങ്ങളും 'ഹർ ഹർ മോദി' വിളികൾ കൊണ്ട് മുഖരിതമായിരുന്നു. യുപിയിലെ ഒരു കുടുംബത്തിന് ഇരട്ടിമധുരം ലഭിച്ച ആഹ്ലാദമായിരുന്നു അന്ന്. അന്നാണ് ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള മേനജ് ബീഗത്തിന് ആൺകുഞ്ഞ് ജനിച്ചത്.

കുഞ്ഞ് ജനിച്ചപ്പോൾ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ കുട്ടിക്ക് നരേന്ദ്രമോദിയെന്നു തന്നെ പേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മേനജ് ബീഗം പറയുന്നു. മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി മകനെ കാണണമെന്നും അവൻ ജീവിതത്തില്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും അമ്മ പറയുന്നു.