സോണിയ, സ്മൃതി, കനിമൊഴി..ഏറ്റവുമധികം സ്ത്രീകളുമായി പതിനേഴാം ലോക്സഭ

sonia-ramya-kanimozhi-24
SHARE

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ത്രീ പ്രാതിനിധ്യം എന്ന റെക്കോർഡ് സ്വന്തമാക്കി പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ വനിതാ എംപിമാർ ബിജെപിയിൽ നിന്നാണ്. മത്സരിച്ച 47 സ്ത്രീകളിൽ 34 പേരും ജയിച്ചു. ഭോപ്പാലിൽ നിന്ന് മത്സരിച്ച പ്രജ്ഞാ സിങ് ഠാക്കൂറും വിജയിച്ചവരുടെ പട്ടികയിലുണ്ട്. 

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, അമേഠിയിൽ നിന്ന് ജയിച്ച സ്മൃതി ഇറാനി, ഹേമ മാലിനി, കനിമൊഴി, എന്നിവരാണ് ലോക്സഭയിലേക്ക് ജയിച്ചുകയറിയ പ്രമുഖ വനിതകൾ. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ മത്സരിച്ച നാല് സ്ത്രീകളും ജയിച്ചു. ഒപ്പം തമിഴ്നാട്ടിൽ ഡിഎംകെ മത്സരിപ്പിച്ച രണ്ടുപേരും ജയിച്ചുകയറി. 

അതേസമയം ഇക്കുറി 41 ശതമാനം വനിതാ സ്ഥാനാർഥികളെയാണ് ബംഗാളിൽ മമതാ ബാനർജി നിർത്തിയത്. പതിനേഴ് സ്ത്രീകളില്‍ പതിനൊന്ന് പേരും ലോക്സഭയിലുണ്ടാകും. ‌

ഒഡിഷയില്‍ നവീൻ പട്നായികിന്റെ ബിജു ജനതാൾ മത്സരിപ്പിച്ച സ്ത്രീകളിൽ ആറുപേരും ലോക്സഭയിലേക്ക് യോഗ്യത നേടി. ഏറ്റവും കൂടുതൽ സ്ത്രീകളെ ലോക്സഭയിലേക്ക് അയച്ചത് ഉത്തർപ്രദേശും പശ്ചിമ ബംഗാളുമാണ്. 

MORE IN INDIA
SHOW MORE