രജനിയും മമ്മൂട്ടിയും പിന്നെ ബിജെപിയും; കേരളത്തിന് തമിഴ്നാടിന്‍റെ സ്നേഹം

dalapathi-kerala-tamilnadu
SHARE

പാർട്ടി ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വീണ്ടും ബിജെപി അധികാരത്തിലേറാനൊരുങ്ങുമ്പോഴും ബിജെപിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത തുരുത്തുകളായി നിലനില്‍ക്കുകയാണ് കേരളവും തമിഴ്നാടും. കേരളത്തിൽ ശബരിമല വിഷയം വോട്ടാക്കാൻ കഴിയാതെ വന്നപ്പോൾ തമിഴ്നാട്ടിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം മോദി തരംഗത്തെ പിടിച്ചുകെട്ടി മുപ്പത്തിയെട്ടില്‍ മുപ്പത്തിയേഴു സീറ്റും സ്വന്തമാക്കി. 

‍ദളപതി സിനിമയിലെ മമ്മൂട്ടിയുടെയും രജനീകാന്തിൻറെയും കഥാപാത്രങ്ങളുടെ മീം വെച്ചാണ് തമിഴ്നാട് കേരളത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. ഈ സൗഹൃദ ട്രോളുകൾ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

‌തമിഴ്നാട്–കേരള ഐക്യം പ്രടകമാക്കുന്ന ട്രോളുകള്‍ മലയാളത്തിലും ഇറങ്ങുന്നുണ്ട്. 

MORE IN INDIA
SHOW MORE