‘മോദി വരില്ല’; സോഷ്യൽ കൂട്ടം കണ്ടെത്തിയ ന്യായങ്ങളിങ്ങനെ; 5 ‘കണ്ടെത്തൽ’

modi-rahul-social-media
SHARE

ഒരു രാത്രിയ്ക്കപ്പുറം രാജ്യം കാത്തിരിക്കുന്ന വിധിയാണ്. അവസാന നിമിഷത്തിൽ എല്ലാ മുൻവിധികളും അപ്രസ്കതമാകുെമന്ന വിലയിരുത്തലിലാണ് പ്രതിപക്ഷപാർട്ടികൾ. ബിജെപി ആകട്ടെ എക്സിറ്റ്പോളുകളിൽ അമിത വിശ്വാസം വച്ചുപുലർത്തുകയാണ്. മോദി തരംഗം ഇത്തവണയും മാജിക്ക് സംഖ്യ തികയ്ക്കുമെന്നാണ് ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും വിശ്വാസം. സമൂഹമാധ്യമങ്ങളിൽ എന്തുകൊണ്ട് ബിജെപി വരുമെന്ന് ചൂണ്ടിക്കാണിച്ച് കുറിപ്പുകൾ വൈറലായിരുന്നു. എന്നാൽ ഇൗ വാദത്തെ എതിർത്ത് കൊണ്ട് ഒരു പക്ഷം രംഗത്തെത്തിയിട്ടുണ്ട്.  അക്കൂട്ടത്തിൽ ചില നിരീക്ഷണങ്ങളിങ്ങനെ. 

1. അനില്‍ അംബാനി കോണ്‍ഗ്രസിനെതിരെ കൊടുത്തിരുന്ന കേസുകൾ പിന്‍വലിച്ചു: കോൺഗ്രസിനെതിരെ നൽകിയ കേസുകളെല്ലാം അനിൽ അംബാനി പിൻവലിച്ചു. ഇത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിൽ വരുമെന്നു മുൻകൂട്ടി കണ്ടാണെന്നാണ് ഉയരുന്ന വാദം.

2. ബിജെപിക്കെതിരെ ശബ്ദിച്ചിരുന്ന ഏക ചാനലായ എന്‍ഡിറ്റിവിയുടെ ഓഹരികൾ കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. എന്നാൽ ബുധനാഴ്ച ഓഹരികൾ വീണ്ടും താഴ്ന്നിരിക്കുകയാണ്. ഇതും മോദി അധികാരത്തിൽ വരില്ലെന്നതിന്റെ സൂചനയാണ്.

3. മുലായത്തിനും മക്കൾക്കുമെതിരെ ഉണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനും മക്കളായ അഖിലേഷ് യാദവിനും പ്രതീക് യാദവിനും സിബിഐ ക്ലീൻ ചിറ്റ് നൽകി. ഇതെല്ലാം കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പാർട്ടികളെ കൂടെ ചേർക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് നിരീക്ഷണം.

4. മോദിയുടെ കഴിഞ്ഞ ദിവസത്തെ മുഖഭാവം ഒരു വിജയിയുടേതായിരുന്നില്ല. തിരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയയാത്ര ആയിരുന്നുവെന്നും ആരെയും തോൽപിക്കാനുള്ള തിരഞ്ഞെടുപ്പായിരുന്നില്ല കഴിഞ്ഞതെന്നും മോദി പ്രതികരിച്ചിരുന്നു. ഇതൊരു വിജയിയുടെ പ്രതികരണമായിരുന്നില്ല എന്നാണ് സോഷ്യൽമീഡിയ നിരീക്ഷകർ പറയുന്നത്.

5. എക്‌സിറ്റ് പോളുകള്‍ എല്ലാം മോദി അനുകൂല മാധ്യമങ്ങളുടേതാണെന്നാണ് ഒരു വിഭാഗം സോഷ്യൽമീഡിയക്കാർ ആരോപിക്കുന്നത്. എന്‍ഡിടിവി തുടങ്ങിയ ചാനലുകള്‍ നേരിട്ട് സര്‍വെ നടത്തിയിട്ടില്ല. ഇന്ത്യാ ടുഡെയുടെ എക്സിറ്റ് പോൾ ഫലം റദ്ദാക്കുകയും ചെയ്തു. ആരെങ്കിലും എക്സിറ്റ് പോൾ സർവെയിൽ പങ്കെടുത്തിരുന്നോ എന്ന ഫെയ്സ്ബുക് ഗ്രൂപ്പുകളിലെ ചോദ്യങ്ങൾക്ക് മിക്കവരും ‘നോ’ എന്നാണ് പ്രതികരിച്ചത്. ഇതിനാൽ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ ഏകപക്ഷീയമാണെന്നാണ് സോഷ്യൽമീഡിയ നിരീക്ഷണം.

ഇത്തരത്തിൽ പ്രതീക്ഷകളുടെ പുതിയ തലങ്ങളും ഇൗ ദിനം വ്യാപകമായി മുന്നിട്ടുനിൽക്കുകയാണ്. രാവിലെ എട്ടുമണിമുതൽ ആദ്യ ഫലസൂചനകൾ പുറത്തുവരുന്നതോട് കൂടി നിഗമനങ്ങൾക്കും വിരാമമാകും. 

MORE IN INDIA
SHOW MORE