ഇവിഎം മെഷീൻ ഹാക്ക് ചെയ്യാൻ പറ്റുമോ? കമ്മീഷൻ വാദം ശരിയോ?

PTI12_13_2017_000137B
SHARE

പോളിങ്ങ് കഴിഞ്ഞാൽ ഏറ്റവുമധികം വിവാദങ്ങള്‍ നടക്കുക ഇവിഎം മെഷീനുകളെ ചുറ്റിപ്പറ്റിയാണ്. പേപ്പർ ബാലറ്റ് പോളിങ്ങ് ഒഴിവാക്കിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വോട്ടെടുപ്പു ക്രമക്കേടുകൾ കുറയുമെന്ന വിലയിരുത്തലാണ് ഇവിഎമ്മുകൾ കൊണ്ടുവരാൻ കാരണമായതും. ഇവിഎം മെഷീന്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പുകൾ ആരംഭിച്ചപ്പോൾ മുതൽ അവയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കൂടെയുണ്ട്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല.

ഇവിഎം മെഷീനുകളുടെ വിശ്വാസ്യതയെപ്പറ്റി പലപ്പോഴും ചോദ്യങ്ങളുയർന്നിട്ടുണ്ട്. ഇന്ത്യ പേപ്പർ ബാലറ്റ് സിസ്റ്റത്തിലേക്ക് മടങ്ങിപ്പോകണമെന്ന് വാദിക്കുന്നവരുമുണ്ട്. 

ഇവിഎം മെഷീൻ ഹാക്ക് ചെയ്യാൻ പറ്റുമോ?

കഴിയും എന്നാണ് ഉത്തരം. എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നതെങ്കിൽ അതിനും ഉത്തരമുണ്ട്. ഹാക്ക് ചെയ്യാൻ കഴിയും, പക്ഷേ അത് ബുദ്ധിമുട്ടാണ്. ദൂരസ്ഥലങ്ങളിലിരുന്ന് റിമോട്ട് സിസ്റ്റം ഉപയോഗിച്ച് ഹാക്ക് ചെയ്യാനാകില്ലെന്നും മെഷീൻ അടുത്തുണ്ടെങ്കിൽ (those who have physical access to evm) ഇവിഎം ഹാക്ക് ചെയ്യാനാകുമെന്നും വിദഗ്ധർ പറയുന്നു. കേബിൾ വഴി കണക്ട് ചെയതും ഇത് സാധിക്കും. 

ഇവിഎം സുരക്ഷ

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇവിഎം മെഷീനുകൾ കടത്തുന്ന വിഡിയോകൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്നിരുന്നു. എന്നാൽ ഇലക്ഷൻ കമ്മീഷൻ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ഉണ്ടായത്. ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ 24 മണിക്കൂറും നിരീക്ഷണത്തിലാണെന്ന് കമ്മീഷൻ പറയുന്നു. പോളിങ്ങ് കഴിഞ്ഞാൽ എല്ലാ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീൽ ചെയ്തതിനു ശേഷമാണ് സ്ട്രോങ്ങ് റൂമുകളിലേക്കു മാറ്റുന്നതെന്നും കമ്മീഷൻ പറയുന്നു. 

ഇവിഎമ്മും വിവിപാറ്റും

വോട്ടെണ്ണുമ്പോൾ വോട്ടിങ് യന്ത്രവും വിവിപാറ്റ് യന്ത്രവും തമ്മിൽ ഫലത്തിൽ പൊരുത്തക്കേടു വരികയാണെങ്കിൽ, വിവിപാറ്റ് ഫലമാകും സാധുവാകുകയെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരത്തെ വിവിപാറ്റ് സംവിധാനം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതാദ്യമാണ്. ഇവിഎമ്മിലെയും വിപിപാറ്റിലെയും വോട്ടുകൾ എണ്ണം തമ്മിൽ ഒത്തുപോകാത്ത സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.

എന്താണു വിവിപാറ്റ്?

വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ(വിവിപാറ്റ്) സംവിധാനം ഇങ്ങനെ:

*വോട്ടിങ് കംപാർട്മെന്റിനുള്ളിൽ കയറുന്ന വോട്ടറിനു മുന്നിൽ 2 യന്ത്രങ്ങള്‍; ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവും

 *ബാലറ്റ് യൂണിറ്റിൽ പച്ച നിറത്തിൽ ലൈറ്റ് തെളിഞ്ഞാൽ വോട്ടർക്കു സ്വന്തം സ്ഥാനാർഥിക്കോ നോട്ടയ്ക്കോ വോട്ട് ചെയാം. അതിനു നേരെയുള്ള ബട്ടൺ അമർത്തുന്നയുടൻ ആ നിരയിൽ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും.

*തുടർന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിൽ ഒരു രസീത് വരും. ആ രസീതിൽ വോട്ടർ ആർക്കു വോട്ട് നൽകിയോ, ആ സ്ഥാനാർഥിയുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയുണ്ടാകും.

 *7 സെക്കന്റ് വരെ ആ രസീത് കാണാം. തുടർന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് വോട്ടറിനു കൈവശം ലഭിക്കില്ല.

* അതിനു ശേഷം 5 സെക്കന്റ് പൂർത്തിയാവുമ്പോൾ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിന്റെ പക്കലുള്ള കൺട്രോൾ യൂണിറ്റിൽ ബീപ് ശബ്ദം കേൾക്കും. അതിനു ശേഷമേ വോട്ടർ പുറത്തിറങ്ങാൻ പാടുള്ളൂ.

വോട്ട് ചെയ്ത സ്ഥാനർഥിയുടെ പേരല്ല വിവിപാറ്റ് രസീതിൽ കണ്ടെത്തെന്നു പരാതിയുണ്ടെങ്കിൽ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിനെ വിവരം അറിയിക്കാം. തുടർന്നു അദ്ദേഹം പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെ കുറിച്ചു വോട്ടർക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ട് പോകൊമെന്നാണെങ്കിൽ വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകുകയും. ഇത്തവണ വോട്ട് ചെയ്യുമ്പോൾ പ്രിസൈഡിങ് ഓഫിസറും പോളിങ് എജന്റസും സാക്ഷികളാകും.

വോട്ട് ചെയ്തത് ആർക്കാണോ അതെയാളുടെ പേരിൽ ഉള്ള രസീതാണു വിവിപാറ്റിൽ കാണിക്കുന്നതെങ്കിൽ, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നൽകുന്നവർക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. എന്നാൽ, തെറ്റായ സ്ഥാനാർഥിയുടെ പേരാണു രസീതിൽ വരുന്നതെങ്കിൽ, പരാതി ശരിയാണെന്നു വരും.

MORE IN INDIA
SHOW MORE