ആമയുടെ പുറത്തു കയറി നിയന്ത്രണം തെറ്റി; ആഡംബരക്കാർ തലകുത്തി മറിഞ്ഞു

car-turn-over-turtle
SHARE

ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റി ആഡംബരക്കാർ തലകുത്തി മറിഞ്ഞു. ഡൽഹിയിൽ ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം. അക്ബര്‍ റോഡിലെ വിഐപി സോണിലാണ് വാഹനമോടിക്കുന്നതിനിടെ ആമയുടെ പുറത്ത് കയറി കാര്‍ മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാര്‍ നിരവധി തവണ മലക്കം മറിഞ്ഞ ശേഷം റോഡിലേക്ക് പതിക്കുകയായിരുന്നു.

പുലർച്ചെ അപകടവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി. എന്നാൽ പരിശോധനയിൽ കാറോടിച്ചിരുന്നയാളെ കണ്ടെത്തിയില്ല. ആശുപത്രികളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. കാറിന്റെ ഉടമ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ നടത്തുന്ന വ്യക്തിയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതല്ലെന്ന് തെളിഞ്ഞു. സംഭവത്തിൽ ദുരൂഹതയുള്ളതിനെത്തുടർന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE