പഠിക്കാൻ മാതാപിതാക്കൾ മുറിയിൽ പൂട്ടിയിട്ടു; പെൺകുട്ടി വെന്തു മരിച്ചു: ദാരുണം

sravani
SHARE

മകൾ പഠിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ മാതാപിതാക്കൾ മുറിയിൽ പൂട്ടിയിട്ട പെണ്‍കുട്ടി വെന്തുമരിച്ചു. ഫ്ളാറ്റിൽ ഉണ്ടായ തീപിടുത്തത്തിലാണ് ദാരുണമായ സംഭവത്തിന് കാരണം. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ചയാണ്‌ സംഭവം നടന്നത്‌. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ്‌ വെന്തു മരിച്ചത്. ശ്രാവണിയെ മുറിയിൽ പൂട്ടിയിട്ട് രാവിലെ വിവാഹത്തിന് പോയതായിരുന്നു മാതാപിതാക്കൾ. ഉച്ചയ്ക്കാണ് ഫ്ളാറ്റിന് തീപിടിച്ചത്. മുറി അകത്ത് നിന്നും പൂട്ടിയിരിക്കുവായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു. ശ്രാവണിയുടെ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത്‌ എങ്ങനെ മുറിയിലെത്തിയെന്ന്‌ അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ അറിയിച്ചു.

അഗ്നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴത്തേക്കും മരണം സംഭവിച്ചിരുന്നു. പൊലീസുകാരനാണ്‌ ശ്രാവണിയുടെ പിതാവ്‌. ദാദര്‍ പൊലീസ്‌ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ്‌ ഫ്‌ളാറ്റ്‌ സ്ഥിതിചെയ്യുന്നത്‌. ഫ്‌ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

MORE IN INDIA
SHOW MORE