പ്രചാരണത്തിനിടെ ഹെലികോപ്ടറിന് തകരാർ; പരിഹരിക്കാനിറങ്ങി രാഹുൽ; ചിത്രം വൈറൽ

helicopter-rahul-11
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായതിനെത്തുടർന്ന്, പരിഹരിക്കാൻ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി. ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കുന്ന രാഹുലിന്റെ ചിത്രം വൈറലായിരിക്കുകയാണ്. രാഹുൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ചത്. 

''ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിന് ഒരു തകരാർ ഉണ്ടായി. ഒരുമിച്ചിറങ്ങിയതുകൊണ്ട് എല്ലാം പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. ഗുരുതരമായ ഒന്നുമുണ്ടായില്ല. നല്ല ടീം വർക്ക് എന്നാൽ എല്ലാ കൈകളും മേൽതട്ടിൽ''- ചിത്രത്തിനൊപ്പം രാഹുൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. 

മെയ് 19നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്. സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചാരണമാണ് നേതാക്കൾ ഇക്കുറി നടത്തുന്നത്. 

MORE IN INDIA
SHOW MORE