സുന്ദരിയാവാനൊരുങ്ങി ദാൽ തടാകം; സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ

dallake3
SHARE

ദാല്‍ തടാകം മുഖം മിനുക്കുന്നു. സന്ദര്‍ശകര്‍ക്കായി തടാകത്തില്‍ വ്യൂ പോയിന്റുകള്‍ നിര്‍മ്മിക്കാന്‍ കശ്മീര്‍ ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നു. തടാകസവാരിക്കിടെ വിശ്രമിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും പദ്ധതി സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പറഞ്ഞു.

ദാല്‍ തടാകത്തിലൂടെ തണുപ്പാസ്വദിച്ച് മനം മയക്കും കാഴ്ചകള്‍ കണ്ടൊരു സവാരി. സഞ്ചാരികളെ കശ്മീരിലേക്ക് ആകര്‍ഷിക്കുന്നതില്‍ ദാല്‍ തടാകത്തിനുള്ള പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്കായി കൂടൂതല്‍ സൗകര്യങ്ങള്‍ തടാകത്തില്‍ ഒരുക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിക്കുകയാണ്.

സവാരിക്കിടെ സ്വസ്ഥമായിരുന്ന് കാഴ്ചകള്‍ ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനും പ്രയോജനപ്പെടുന്ന വ്യൂ പോയിന്റുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. പരമ്പരാഗത ശൈലിയും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ ഘാട്ടുകളാണ് നിര്‍മ്മിക്കുകയെന്ന് കശ്മീര്‍ ടൂറിസം ഡയറക്ടര്‍ നിസാര്‍ അഹമ്മദ് വാനി പറഞ്ഞു. 

വേല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷ നേടാനും ദാല്‍ തടാകം തണുത്തുറയുന്ന മഞ്ഞിലും ഇത്തരം കേന്ദ്രങ്ങള്‍ സഹായകമാകും. സര്‍ക്കാരിന്റെ ഈ പദ്ധതി ഇനിയുമേറെ സഞ്ചാരികളെ ദാല്‍ സവാരിക്ക് എത്തിക്കുമെന്നാണ് ഇവിടത്തുകാരുടെ പ്രതീക്ഷ. 

MORE IN INDIA
SHOW MORE