പട്ടികയിൽ പേരില്ലാതെ എങ്ങനെ വോട്ടുചെയ്തു; ശിവകാർത്തികേയനെതിരെ രോഷം; വിവാദം

shivakarthi-vote-post
SHARE

തമിഴ്നാട് തിരഞ്ഞെടപ്പിന്റെ ഫലം എഴുതിയെങ്കിലും പുതിയ വിവാദത്തിന് ചൂട് പകർന്നിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. വോട്ടർ പട്ടികയിൽ പേരില്ലാഞ്ഞിട്ടും താരം എങ്ങനെയാണ് വോട്ടുരേഖപ്പെടത്തിയത് എന്ന ചോദ്യമാണ് സൈബർ ലോകത്ത് ഉയരുന്നത്. സംഭവം വിവാദമായതോടെ നടപടക്കൊരുങ്ങുകയാണ് മുഖ്യ തിരഞ്ഞെടപ്പ് ഉദ്യോഗസ്ഥർ. വോട്ടർ പട്ടികയിൽ പേരില്ലാഞ്ഞിട്ടും താരത്തെ വോട്ടുചെയ്യാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

വോട്ടർ പട്ടികയിൽ പേരില്ലാത്തത് കൊണ്ട് വോട്ടുചെയ്യാനാകാതെ ഒട്ടേറെ സാധരണക്കാർ നിരാശരായി മടങ്ങിയപ്പോഴാണ് സിനിമാ താരം വോട്ടുരേഖപ്പെടുത്തിയത്.  തമിഴ്നാട്ടിലെ വൽസരവാക്കം ഗുഡ് ഷെപ്പേർഡ് സ്കൂളിലായിരുന്നു ശിവകാർത്തികേയനും ഭാര്യ ആരതിയും വോട്ടുചെയ്യാനെത്തിയത്. എന്നാൽ ഭാര്യയുടെ പേര് മാത്രമേ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുള്ളൂ. ഇതോടെ താരം നിരാശനായി മടങ്ങി. എന്നാൽ പിന്നീട് തിരിച്ചെത്തി വോട്ടുരേഖപ്പെടുത്തുകയായിരുന്നു. വോട്ടുചെയ്ത ശേഷം കയ്യിലെ മഷി അടയാളം കാട്ടി വോട്ടുരേഖപ്പെടുത്തിയ വിവരം താരം ട്വീറ്റ് ചെയ്തു.  'വോട്ട് ചെയ്യുക എന്നത് അവകാശമാണ്, അവകാശത്തിനായി പോരാടുക' എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവച്ചത്.

ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്കും തുടക്കമായത്. പ്രത്യേക അനുമതിയോടെ താരം ടെൻഡർ വോട്ട് ചെയ്യുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലാതെ ടെൻഡർ വോട്ട് ചെയ്യാനാകില്ല. ഇതോടെയാണ് താരത്തിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം ശക്തമായത്. 

MORE IN INDIA
SHOW MORE