ലങ്കൻ സ്ഫോടനത്തിൽ മരണം 215; മുന്നറിയിപ്പ് സ്ഥിരീകരിച്ച് പ്രധാനമന്ത്രി

bomb-blast
SHARE

ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി  സ്ഥിരീകരിച്ചു. കൊളംബൊ ആസ്ഥാനമാക്കി രപ്ര്‍ത്തിക്കുന്ന എന്‍ടിജെ സംഘടന പള്ളികളും ഇന്ത്യന്‍ ഹൈക്കമ്മിഷനും ആക്രമിക്കുമെന്നായിരുന്നു റിപ്പോര്‌ട്ട്.   സ്ഫോടനപരമ്പരയില്‍ മരിച്ചവരുടെ എണ്ണം 215 ആയി.  സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ സംസ്കരിക്കും 

ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ സ്ഫോടനപരമ്പരയില്‍  ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊളംബൊയിലെ പ്രധാന പള്ളികള്‍ക്കും ഇന്ത്യന്‍ ഹൈക്കമ്മിഷനും നേരെ ഭീകരവാദസംഘടനയായ എന്‍ടിജെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഈ മാസം പതിനൊന്നിന് പൊലീസ് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര ഉന്നതഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. എന്തുകൊണ്ട് മുന്‍കരുതലെടുത്തില്ലെന്ന് അന്വേഷിക്കേണ്ടതാണെന്നും വിക്രമസിംഗെ പ്രതികരിച്ചു. 

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ചതോടെയാണ് എന്‍ടിജെ സംഘടന ശ്രദ്ധാകേന്ദ്രമാകുന്നത്.  എന്നാല്‍ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല . ഇതുവരെ ഏഴ് പേര്‍ അറസ്റ്റിലായി. സ്ഫോടനത്തെ തുടര്‍ന്ന് ശ്രിലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.  ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. 

MORE IN INDIA
SHOW MORE