രജനിയെ കണ്ട് അമ്പരന്നു; വോട്ടിന് വലത് വിരലിൽ മഷി പുരട്ടി; വിവാദം, നടപടി?

rajani-finger
SHARE

തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ വിരലിലെ മഷി പുരട്ടലിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇടത് കൈവിരലിന് പകരം രജനീകാന്തിന്റെ വലത​് കൈവിരലിൽ മഷി പുരട്ടിയത് തെറ്റാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യപ്രദസാഹു അറിയിച്ചു. വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ചെന്നൈ സ്റ്റെല്ല മേരീസ് കോളജിലെ ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. താരത്തിന്റെ വലതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഴി പുരട്ടിയിരുന്നത്. ഇത് തെറ്റാണെന്നും നിയമപ്രകാരം ഇടത്​ കൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടതെന്നും ഈ വിരലിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതേ കൈയ്യിലെ മറ്റ് വിരലുകളിലാണ് മഷി പുരട്ടേണ്ടതെന്നും സത്യപ്രദ സാഹു പറഞ്ഞു. 

ഇടത് കൈയിൽ വിരലുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ വലത് കൈവിരലിൽ മഷിയടയാളം രേഖപ്പെടുത്താൻ പാടുള്ളൂവെന്നാണ് നിയമം. രജനീകാന്തിന്റെ വിഷയത്തിൽ അബദ്ധം സംഭവിച്ചതാവാമെന്നും സത്യപ്രദസാഹു അഭിപ്രായപ്പെട്ടു. എന്നാൽ ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് അദ്ദേഹം പറഞ്ഞില്ല. ഇതുസംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട് സാഹു വിശദീകരണം തേടി. ഓരോരുത്തരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പലയിടത്തും പ്രസംഗിച്ചിട്ടുള്ള ആളാണ് രജനീകാന്ത്. മാത്രമല്ല രാഷ്ട്രീയ പ്രവേശനവും ചർച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രജനി ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നതിന്റെ കാരണം അറിയില്ലെന്നാണ് സാഹു വ്യക്തമാക്കുന്നത്

MORE IN INDIA
SHOW MORE