വില്ലനായി ടിക് ടോക്; ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു

tiktok2
SHARE

ടിക് ടോക് ആപ്പില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. സുഹൃത്തിന്റെ തോക്കില്‍നിന്നാണ് ഡല്‍ഹി സ്വദേശിയായ 19 വയസുകാരന് വെടിയേറ്റത്.

കഴി‍ഞ്ഞ രാത്രി സുഹൃത്തക്കളായ സൊഹൈലിനും ആമിറിനുമൊപ്പം ഇന്ത്യാ ഗെയ്റ്റില്‍ പോയി തിരിച്ചുവരും വഴിയാണ് സല്‍മാന് വെടിയേല്‍ക്കുന്നത്. ടിക് ടോക്കില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി സുഹൃത്തായ സൊഹൈല്‍ സല്‍മാനുനേരെ തോക്കുചൂണ്ടി. ഇതിനിടെ അബദ്ധത്തില്‍ വെടിപ്പൊട്ടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

ഗുരതരമായി പരുക്കേറ്റ സല്‍മാനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സൊഹൈലിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ചോര പുരണ്ട വസ്ത്രങ്ങൾ മാറ്റുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചശേഷം സുഹൃത്തുക്കള്‍ സ്ഥലംവിട്ടു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍തന്നെ യുവാവ് മരിച്ചിരുന്നു. അബദ്ധത്തിൽ വെടിയുതിർത്തതാണോ അല്ലെങ്കിൽ മനഃപൂർവമുള്ള കൊല്ലപാതമാണോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.