ആവേശം മൂത്ത് പ്രവര്‍ത്തകര്‍ മരത്തിൽ കയറി; താഴെയിറക്കി മോദി; വിഡിയോ

modi-karnataka-rally
SHARE

ഈ തിരഞ്ഞെടുപ്പിൽ മോദി തരംഗം എത്രത്തോളമുണ്ടെന്നു സംബന്ധിച്ച് വിവിധ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും മോദിയെ കണ്ടും മോദിയുടെ പ്രസംഗം കേട്ടും ആവേശം കൊള്ളുന്ന പ്രവർത്തകർ ഉണ്ടെന്നു തെളിയിക്കുകയാണ് പുതിയ വിഡിയോ. ചിലയിടങ്ങളിൽ പ്രവർത്തകരുടെ ആവേശം അതിരു കടക്കാറുമുണ്ട്. അത്തരത്തിലൊന്നാണ് കർണാടകയിൽ സംഭവിച്ചിരിക്കുന്നത്. 

കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പു റാലിക്കിടെയാണ് സംഭവം. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രവര്‍ത്തകര്‍ ആവേശം മൂത്ത് മരത്തില്‍ കയറുകയായിരുന്നു. ചെറിയ കൊമ്പുകളിലും മറ്റും കൂട്ടമായി ഇവർ കയറിയിരിക്കാൻ തുടങ്ങി. മോദി നേരിട്ട് ഇടപെട്ടാണ് പ്രവർത്തകരെ താഴെയിറക്കിയത്. ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത് എല്ലാവര്‍ക്കും വേദനയുണ്ടാക്കുമെന്നും പറഞ്ഞ മോദി പ്രവർത്തകർ താഴെയിറങ്ങണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.