‘മോദീ, തൊഴിൽ ചെയ്യാൻ അനുവദിക്കൂ’; മാസ് ഇംഗ്ലീഷിൽ കൂലിപ്പണിക്കാരന്റെ മറുപടി; വൈറല്‍

worker-english-viral
SHARE

തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ അഭിപ്രായം തേടിയിറങ്ങിയ മാധ്യമപ്രവർത്തകന് മുന്നിൽ കിടിലൻ ഇംഗ്ലീഷിൽ അഭിപ്രായം രേഖപ്പെടുത്തി കൂലിത്തൊഴിലാളി. ഹിന്ദിയില്‍‍ ചോദ്യം ചോദിച്ച റിപ്പോർട്ടറാകട്ടെ മറുപടി കിട്ടിയ ഇംഗ്ലീഷിന് മുന്നിൽ ഒരുനിമിഷം പകച്ച് പോയി. അറിയാതെ തന്നെ ആ റിപ്പോർട്ടർ ചോദിച്ചു. ‘ഇംഗ്ലീഷ്?’. സിനിമായിലായിരുന്നെങ്കിൽ നിറഞ്ഞ കയ്യടി കിട്ടുന്ന തരത്തിലായിരുന്നു തൊഴിലാളിയുടെ മറുപടി. ‘യെസ്, വൈ നോട്ട്?’

ഉത്തർപ്രദേശിൽ നിന്നുള്ള ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഹിന്ദിയും ഇംഗ്ലീഷും അനായാസം പറയുകയാണ് ഇൗ മനുഷ്യൻ.  നോയിഡയിൽ തൊഴിലാളികളോട് തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് മൈക്കിന് മുന്നിലേക്ക് ഇൗ മനുഷ്യൻ എത്തിയത്. മോദി സർക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾ എത്തിയതോടെ ഇംഗ്ലീഷിലായി തൊഴിലാളിയുടെ മറുപടി.

‘ഐ വാണ്ട് ടു വർക്ക്. ഐ ആം സെയിംഗ് മോദി ടു അലോ ദ വർക്ക്. ഡോണ്ട് ഗെറ്റ് ഡെയിലി വർക്ക്.’ പിന്നീട് ഹിന്ദിയും ഇംഗ്ലീഷും ഇടകലർത്തി മോദിയെ വിമർശിച്ച് കൊണ്ടുള്ള മറുപടികളും വിലയിരുത്തലുകളും. ഒടുവിൽ റിപ്പോർട്ടർ ചോദിച്ചു. നിങ്ങൾ പഠിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. അതെ, ബിരുദധാരിയാണ്. ഫഗൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ഡിഗ്രി കഴിഞ്ഞിറങ്ങിയ സമയത്തെ ഇന്ദിരാഗാന്ധി സർക്കാരിനെക്കുറിച്ചും ഇപ്പോഴത്തെ മോദി സർക്കാരിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു. വിഡിയോ കാണാം.

MORE IN INDIA
SHOW MORE