ആദ്യഘട്ട വോട്ടെടുപ്പില്‍ സംഘര്‍ഷം; ടിഡിപി, വൈഎസ്ആര്‍ നേതാക്കള്‍ കൊല്ലപ്പെട്ടു

Sidda-Bhaskar-Reddy-and-Pulla-Reddy
SHARE

ആദ്യഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രയിലെ അനന്ത്പൂരില്‍ സംഘര്‍ഷത്തില്‍ രണ്ട്പേര്‍ കൊല്ലപ്പെട്ടു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അനന്ത്പൂരില്‍ കൊല്ലപ്പെട്ടത് ടിഡിപി... വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. സിദ്ധഭാസ്കര്‍ റെഡ്ഡി (ടിഡിപി), പുല്ല െറഡ്്ഡി (വൈ.എസ്.ആര്‍) എന്നിവരാണ് കൊല്ലപ്പെട്ടത്. വിഡിയോ സ്റ്റോറി കാണാം. 

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് മികച്ച പോളിങ്. മറ്റിടങ്ങളിൽ, തുടക്കത്തിലെ ആവേശം വെയിൽ കനത്തതോടെ കുറഞ്ഞു.  മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മണ്ഡലങ്ങളിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.  സുരക്ഷാ ഭീഷണിയുള്ള ചത്തീസ്ഗഡിലെ ബസ്തർ, ജമ്മു കശ്മീരിലെ ബാരാമുള്ള, ബംഗാളിലെ കൂച്ച് ബെഹാർ എന്നിവിടങ്ങളിൽ കനത്ത കാവലിലാണ് പോളിങ് നടക്കുന്നത്. 

ഛത്തീസ്ഗഡിൽ പോളിങ് ബൂത്തിന് സമീപം സ്ഫോടനം നടന്നു. ആളപായമില്ല. നാല് മാവോയിസ്റ്റുകളെ ആയുധശേഖരവുമായി പിടികൂടി. 

91 ലോക്സഭാ മണ്ഡലങ്ങൾ. 1279 സ്ഥാനാർഥികൾ. 1,70,664 പോളിങ് സ്റ്റേഷനുകൾ. 14,21,69,537 വോട്ടര്മാര്. ആദ്യഘട്ട വോട്ടെടുപ്പിന്റെ പോരാട്ട ചിത്രം ഇങ്ങിനെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വൻതോതിൽ വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത് തുടരുന്നു.എന്നാൽ മറ്റിടങ്ങളിൽ തുടക്കത്തിലെ ആവേശം വെയിൽ കനത്തതോടെ കുറഞ്ഞു. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന ചത്തീസ്ഗഡിലെ ബസ്തർ, ജമ്മു കശ്മീരിലെ ബാരമുള്ള, ബംഗാളിലെ കൂച്ച് ബെഹാർ എന്നിവടങ്ങളിൽ കനത്ത കാവലിലാണ് പോളിങ് നടക്കുന്നത്.

ഛത്തീസ്ഗഡിൽ പോളിങ് ബൂത്തിന് സമീപം സ്ഫോടനം നടന്നു. ആളപായമില്ല. നാല് മാവോയിസ്റ്റുകളെ ആയുധശേഖരവുമായി പിടികൂടി. കേന്ദ്രമന്ത്രി കിരണ് റിജ്ജു, അരുണാചലിലെ കോണ്ഗ്രസ് നേതാവ് നബാം തുക്കി, അസം മുന് മുഖ്യമന്ത്രി തരുണ് ഗൊഗോയുടെ മകന് ഗൗരവ് ഗൊഗോയ്, ബിഹാര് മുന്മുഖ്യമന്ത്രി ജിതന് റാം മാഞ്ചി, കേന്ദ്രമന്ത്രി റാം വിലാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാന്, എ.െഎ.എം.െഎ.എം നേതാവ് അസദുദീന് ഒവൈസി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു.

കേന്ദ്ര മന്ത്രിമാരായ വി.കെ സിങ്, മഹേഷ് ശർമ്മ, ജാട്ട് നേതാവും ആർ എൽ ഡി അധ്യക്ഷനുമായ അജിത് സിങ്, മകൻ ജയന്ത് ചൗധരി എന്നിവർ പടിഞ്ഞാറൻ യു.പിയിലെ പോരാട്ട ചിത്രത്തിലെ പ്രമുഖരാണ്. ശിരോവസ്ത്രം ധരിച്ചെത്തിയ ചിലർ കള്ളവോട്ടു ചെയ്തുവെന്ന പരാതിയുമായി ബിജെപി നേതാവും സഹാരൻപുരിലെ സ്ഥാനാർഥിയുമായ സഞ്ജീവ് ബല്യാൻ രംഗത്തുവന്നു 

മഹാരാഷ്ട്ര വിദര്ഭയിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നക്സൽ ഭീഷണി നിലനിൽക്കുന്ന ഗഡ്ചിറോളി, ഭണ്ഡാര ഗോണ്ടിയ എന്നിവിടങ്ങളിലെ  ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്. സ്വന്തം മണ്ഡലമായ നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വോട്ട് രേഖപ്പെടുത്തി. ആർഎസ്എസ് തലവൻ മോഹൻ ഭഗവതും നാഗ്പൂരിൽ വോട്ടുചെയ്തു.

MORE IN INDIA
SHOW MORE