ബിജെപി നേതാക്കള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ നിരോധിത നോട്ടുകള്‍ മാറിനല്‍കി; വിഡിയോ

delhi-congress
SHARE

നോട്ട് നിരോധനത്തിനു ശേഷം ബിജെപി നേതാക്കള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ നിരോധിത നോട്ടുകള്‍ മാറിനല്‍കിയതായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇടപാട് നടത്തുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാന്‍ തയാറാകാത്ത നേതാക്കള്‍ സംഭവം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം വലിയ അഴിമതിയാണെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാക്കള്‍ പ്രത്യേകം വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗുജറാത്തിലെ ബിജെപി നേതാക്കള്‍ എന്നുപറയുന്നവര്‍ 50 കോടിയുടെ നിരോധിത നോട്ടുകള്‍ മാറി നല്‍കുന്നതാണ് ദൃശ്യങ്ങള്‍. 

ബിജെപി ഓഫിസ് എന്ന അവകാശപ്പെടുന്ന സ്ഥലത്ത് പുതിയ നോട്ടുകളുടെ കൂമ്പാരം ശേഖരിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍കാണാം. പഴയനോട്ടുകള്‍ മാറ്റി നല്‍കുന്ന പ്രക്രിയ ബാങ്കുകള്‍ നിര്‍ത്തയതിനുശേഷമാണ് സംഭവം ചിത്രീകരിച്ചതെന്ന് പ്രതിപക്ഷനേതാക്കള്‍ അവകാശപ്പെട്ടു. നോട്ട് നിരോധനം ബിജെപി നേതാക്കള്‍ക്ക് വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു.

എന്നാല്‍ സംഭവത്തിന്റെ അധികാരികത ഏറ്റെടുക്കാന്‍ തയാറാകാത്ത നേതാക്കള്‍ 'ട്രൈ കളര്‍ ന്യൂസ് നെറ്റ്‍വര്‍ക്ക്' എന്ന വെബ്സൈറ്റ് നടത്തിയ സ്റ്റിങ് ഓപ്പറേഷനാണിതെന്ന് അറിയിച്ചു. 

MORE IN INDIA
SHOW MORE