ഇത് അവസാനമത്സരം; പത്രിക നൽകി 'ഡ്രീംഗേൾ'

hemamalini
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും ചലച്ചിത്രതാരം ഹേമമാലിനി മഥുരയില്‍ നിന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരടക്കം ഒട്ടേറെ പ്രമുഖരാണ് ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പ് ഗോദയിലെ അവസാന മല്‍സരമെന്ന് പ്രഖ്യാപിച്ചാണ് ബോളിവുഡ് ഡ്രീംഗേള്‍ ഹേമമാലിനി സിറ്റിങ് സീറ്റായ യു.പിയിലെ മഥുരയില്‍  ബിജെപി സ്ഥാനാര്‍ഥിയായി പത്രികനല്‍കിയത്. 

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബങ്കെ ബിഹാറി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പത്രികാസമര്‍പ്പണം. നാഗ്പൂരിൽ നിന്ന് ജനവിധി തേടുന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും  നാമ നിർദേശക പത്രിക സമർപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, വി.കെ സിങ്ങ്, കിരണ്‍ റിജ്ജു എന്നിവരും വിവിധ മണ്ഡലങ്ങളില്‍ ഇന്ന് പത്രിക നല്‍കി. നാഷണൽ കോൺഫ്രൻസ് നേതാവ് ഫറൂഖ് അബ്ദുള്ള ശ്രീനഗറിലും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സുസ്മിതാ ദേവ് അസമിലെ സില്‍ചാര്‍ മണ്ഡലത്തിലും പത്രികനല്‍കി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയിലും കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയും പത്രിക സമര്‍പ്പിച്ചു. 

MORE IN INDIA
SHOW MORE