നാലുനിലക്കെട്ടിടം തകർന്നതിനകത്ത് 62 മണിക്കൂര്‍ യുവാവ്; സാഹസിക രക്ഷ: വിഡിയോ

building5
SHARE

നാലുനിലക്കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിനെ 62 മണിക്കൂറുകൾക്ക് ശേഷം സാഹസികമായി രക്ഷിച്ചു. ചൊവ്വാഴ്ചയാണ് കർണാടകയിലെ ധർമവാഡിൽ നിർമാണം നടക്കുന്ന നാലുനില കെട്ടിടം തകർന്നു വീണത്. 15 പേർഅകടത്തിൽ മരിച്ചു. കുറേപ്പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 

യുവാവിനെ രക്ഷിക്കുന്ന വിഡിയോ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ട്വിറ്ററിലൂടെ ഷെയർചെയ്തു. അപകടം നടന്ന് നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ 55 ഓളം പേർക്ക് പരിക്കേറ്റിരുന്നു. 

പൊലീസ് രക്ഷിച്ചയുവാവ് പരിഭ്രമിച്ച അവസ്ഥയിലാണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 64 പേരെ രക്ഷപ്പെടുത്താൻ രക്ഷാസേനയ്ക്ക് കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തപ്രതികരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

MORE IN INDIA
SHOW MORE