പ്രതീക്ഷയിൽ നാസിക്കിലെ മുന്തിരികർഷകർ

wine.pngb
SHARE

മഹാരാഷ്ട്ര നാസിക്കിലെ മുന്തിരികർഷകരുടെ പ്രതീക്ഷകൾ വർധിക്കുകയാണ്. കയറ്റുമതി വർധിച്ചതിനൊപ്പം, കാലവസ്ഥ അനുകൂലമായതും കർഷകർക്ക് ആശ്വാസമായി. ഇത്, വൈൻനിർമാണ കമ്പനികൾക്കും നേട്ടമാണ് സമ്മാനിക്കുന്നത്. ‌

ആയിരക്കണക്കിന് ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന മുന്തിരിപാടങ്ങളാൽ സമ്പന്നമാണ് നാസിക്. വൈന്‍നിർമാണത്തിനായി മുന്തിരികൾ കയറ്റിഅയക്കുന്നതുമാറി, വൈൻ നാസക്കിൽതന്നെ കൂടുതൽ ഉൽപാദിപ്പിച്ചുതുടങ്ങിയതോടെ മുന്തിരികൃഷി വ്യാപകമായി. അതിൽ പ്രധാനപങ്കാണ് സുലെ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ വഹിക്കുന്നത്. നാസിക്കിൻറെ മുന്തിരിരുചിയും ഗുണവും ലോകത്തെമ്പാടും പ്രിയമ‌ുള്ളതാക്കാൻ അവർക്കുകഴിഞ്ഞു. ആധുനികഉപകരണങ്ങളുപയോഗിച്ച്, കൗതുകമുണർത്തുന്ന വിവിധ പ്രക്രിയയിലൂടെയാണ് വൈൻനിർമാണം. വൈൻ സൂക്ഷിക്കുന്നതിനായി വമ്പൻ കലവറകൾ. ഇവയൊക്കെ കാണുന്നതിനും, രുചിനുണയുന്നതിനും ഇവിടെയെത്തുന്ന സഞ്ചാരികൾക്കും അവസരമുണ്ട്. 

ഇന്ത്യയിലെ പ്രശസ്തമായ വൈൻഫെസ്റ്റിവലും നാസികിന് സ്വന്തമാണ്. ജനുവരിമുതൽ മാർച്ച് വരെയുളള കാലഘട്ടത്തിലാണ് നാസികിലെ മുന്തിരിവിളവെടുപ്പ്. മുന്‍കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ വൈൻമാർക്കറ്റിന് രാജ്യാന്തരതലത്തില്‍ വൻസ്വീകാര്യതയാണ് ഇപ്പോഴുണ്ടാകുന്നത്. ഇതോടെ, നാസിക്കിലെ മുന്തിരികർഷകര്‍ക്കും പ്രതീക്ഷകൾ വർധിക്കുകയാണ്.  

MORE IN INDIA
SHOW MORE