മുടി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആൾ മരിച്ചു; അപകട കാരണം

hair-transplant-15-03
SHARE

തലമുടി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആൾ മരിച്ചു. നാൽപ്പത്തിമൂന്നുകാരനായ മുംബൈ സ്വദേശിയാണ് മരിച്ചത്. അൻപത് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിലാണ് ഇയാളുടെ മരണം. 

തലമുടി ഇല്ലാത്തതും കനം തീരെ കുറഞ്ഞതുമായ ഇടത്ത് തലമുടി വെച്ചുപിടിപ്പിക്കുന്നതാണ് ശസ്ത്രക്രിയ. മുഖത്ത് വീക്കവും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുന്ന അവസ്ഥയിൽ വെള്ളിയാഴ്ചയാണ് ശ്രാവൺ കുമാർ ചൗധരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയോടെ ഇയാൾ മരിച്ചു. 

വേദനസംഹാരികളോടും ചിലയിനം മരുന്നുകളോടും ഉള്ള അലർജിയാണ് മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നു. 15 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ 9500 മുടിനാരുകൾ ട്രാൻസ്പ്ലാന്റ് ചെയ്തിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.