മോദിയെ പിന്തുണക്കുന്നവർ വിഡ്ഢികൾ; വീണ്ടും ട്രോളി ദിവ്യ സ്പന്ദന

modi-divya-spandana-28
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന. മോദിയെ പിന്തുണക്കുന്നവരെ വിഡ്ഢികളെന്നാണ് ദിവ്യ വിശേഷിപ്പിച്ചത്. മോദിയെ പിന്താങ്ങുന്ന മൂന്നുപേരിൽ ഒരാൾ മറ്റ് രണ്ടുപേരെ പോലെയും വിഡ്ഡികളാണെന്നാണ് ദിവ്യയുടെ ട്വീറ്റ്. 

മോദിയുടെ ചിത്രവും ട്വീറ്റിനൊപ്പം ദിവ്യ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കോൺഗ്രസ്–ബിജെപി അനുകൂലികൾ ട്വിറ്ററിൽ വാക്പോര് തുടങ്ങിയിരിക്കുകയാണ്. 

ഇന്ത്യന്‍ വ്യോമസേന കമാന്‍ഡർ അഭിനന്ദൻ പാക് തടവിലായിരിക്കുമ്പോഴും മോദിയെ വിമർശിച്ച് ദിവ്യ രംഗത്തെത്തിയിരുന്നു. മോദി പല്ലുതേച്ചോ ഉങ്ങിയോ എന്നല്ല ഞങ്ങൾക്കറിയേണ്ടത്. അഭിനന്ദനെ എപ്പോൾ നാട്ടിൽ തിരിച്ചെത്തിക്കും എന്നാണ് ഞങ്ങൾക്കറിയേണ്ടത് എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.