മേയ് 23ന് ജനം പുതിയ സര്‍ക്കാരിനെ സ്വീകരിക്കും; കോണ്‍ഗ്രസ്

kc-congress
SHARE

മേയ് 23ന് ജനം പുതിയ സര്‍ക്കാരിനെ സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍. മോദി സര്‍ക്കാരിനെ പരാജയപ്പെടുത്തും. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തമാസം 11 മുതല്‍ മേയ് 19 വരെ ഏഴുഘട്ടങ്ങളായാണ് നടക്കുക. മേയ് 23 നാണ് വോട്ടെണ്ണല്‍.  കേരളത്തില്‍ അടുത്തമാസം 23 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11,  ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മേയ് ആറ്, മേയ് 12, മേയ് 19 എന്നിവയാണ് വോട്ടെടുപ്പ് തീയതികള്‍.  20 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക.  ജമ്മു കശ്മീരില്‍  അഞ്ചുഘട്ടമായിട്ടും ബിഹാറില്‍ ഏഴുഘട്ടമായിട്ടും തിരഞ്ഞെടുപ്പ് നടക്കും. രാജ്യത്ത്  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭ തിരഞ്ഞെടുപ്പുകളും നടക്കും. 

ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ്  എന്നീ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ്.  ലോക്സഭാ തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചാകും നിയമസഭ തിരഞ്ഞെടുപ്പും. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വൈകുമെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയത്.

MORE IN INDIA
SHOW MORE