'നിങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്ന് അറിയാം, ഞങ്ങള്‍ സഹായിക്കാം'; ബിജെപിയെ ട്രോളി കോൺഗ്രസ്

ഹാക്കിങ്ങിനെ തുടര്‍ന്ന് ബിജെപിയുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.  ഈ അവസരത്തിൽ വെബ്‌സൈറ്റ് തിരിച്ചുപിടിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. നിങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്ന് അറിയാം, സഹായം ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലൂടെയുള്ള ട്വീറ്റ്.

വെബ്സൈറ്റ് സന്ദർശിച്ചാൽ വി വില്‍ ബി ബാക്ക് സൂണ്‍ എന്നാണ് കാണിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

'ഗുഡ്‌മോണിങ് ബി.ജെ.പി. കുറേ അധികം നേരമായി നിങ്ങള്‍ തകര്‍ന്നിരിക്കുയാണെന്ന് അറിയാം. നിങ്ങള്‍ക്ക് സഹായം വേണമെങ്കില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ'- എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

ബി.ജെ.പിയുടെ സൈറ്റ് പ്രവേശിക്കുമ്പോൾ 'ഉടന്‍ മടങ്ങി വരും' എന്നാണ് കാണുന്നത്. കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയുടെ പേജ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും പേജില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

ജര്‍മന്‍ ചാന്‍സ്‍ലര്‍ ആഞ്ചെല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈനീട്ടിയപ്പോള്‍ അവര്‍ കൈ നല്‍കാതിരുന്ന ചിത്രം സഹിതമാണ് മോദിക്കെതിരായ പരിഹാസം. സഹോദരീ സഹോദരന്‍മാരേ ഞാന്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരുന്നു ഞങ്ങള്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരിക്കുന്നു. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ. അഭിനന്ദനങ്ങള്‍. മോദിയുടെ ചിത്രത്തിന് താഴെഇങ്ങനെയായിരുന്നു കുറിച്ചത്.

ഹാക്കിംങിനെ തുടര്‍ന്ന് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. സംഭവം വൈറലായതോടെ, കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ചുമതല നിര്‍വഹിക്കുന്ന നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദനയും പരിഹാസവുമായി രംഗത്തെത്തി. ബി.ജെ.പി വെബ്സൈറ്റ് ഇപ്പോള്‍ സന്ദർശിക്കാത്തവർക്ക് വലിയ നഷ്‍ടമാകുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.