പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽഗാന്ധി

rahul-gandhi-narendra-modi-44
SHARE

പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും വായ്പ കണ്ടില്ലെന്ന് നടിക്കുന്ന മോദി അതിസമ്പന്നരുടെ കടം എഴുതിത്തള്ളി. റഫാൽ, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ  രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്ന അർധ സൈനികരെ  രക്തസാക്ഷികളായി പരിഗണിക്കുമെന്നും രാഹുൽ പറഞ്ഞു. 

അഞ്ചുവർഷം കൊണ്ട് ഒരു സർവകലാശാല മാത്രമേ മോദി സർക്കാർ അനുവദിച്ചിട്ടുള്ളു. തൊഴിലില്ലായ്മ ഉണ്ടെന്ന് അംഗീകരിക്കാന്‍ പോലും ഈ സർക്കാർ തയാറാകുന്നില്ല. ഭരിക്കുന്ന പാർട്ടി രാജ്യമാകെ വെറുപ്പിന്റെ അന്തരീക്ഷം പടര്‍ത്തി.

നോട്ടസാധുവാക്കലെന്ന വലിയ അഴിമതിയുടെ സത്യം ഒരുനാള്‍ പുറത്ത് വരും. ഡൽഹിയിൽ സർവകലാശാല വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെ രാഹുല്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചു.

പിതാവിനെയും മുത്തശ്ശിയെയും നഷ്ടമായ തനിക്ക് ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബത്തിന്റെ അവസ്ഥ  മനസിലാകുമെന്നും രാഹുൽ പറഞ്ഞു. 

സര്‍വകലാശാല തല്പത്ത് ബിജെപി ആര്‍എസ്സഎസ് പ്രതിനിധികളാണുള്ളതെന്നും വിദ്യാഭ്യാസത്തെ മറയാക്കി തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണിവരെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

MORE IN INDIA
SHOW MORE