പ്രതിഷേധം, സമ്മർദം; പേരിലെ 'കറാച്ചി' മറച്ച് ബെംഗളൂരുവിലെ ബേക്കറി

karachi-bakery
SHARE

ഫ്രൂട്ട് ബിസ്കറ്റ്, പ്ലം കേക്ക് എന്നിവയ്ക്ക് ഏറെ പ്രശസ്തമാണ് കറാച്ചി ബേക്കറി.പാക്കിസ്ഥാൻ നഗരമായ കറാച്ചിയുടെ പേരാണ് ബ്രാൻഡിനെങ്കിലും 1947 ല്‍ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയ സിന്ധി വംശജനാണ് ബേക്കറിയുടെ സ്ഥാപകൻ.

പുൽവാമ ഭീകരാക്രമണത്തിനു ശേഷം ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കറാച്ചി ബേക്കറിക്കും ഇപ്പോൾ രക്ഷയില്ലാതായിരിക്കുകയാണ്. പാക്കിസ്ഥാൻ നഗരത്തിൻറെ പേരാണെന്നും രാജ്യസ്നേഹം വേണമെന്നും പറഞ്ഞാണ് പ്രതിഷേധക്കാരിൽ ചിലർ ബേക്കറിയുടെ പേര് മറച്ചുവെയ്ക്കാൻ ആവശ്യപ്പെട്ടത്. ആൾക്കൂട്ട ആക്രമണത്തെ ഭയന്ന് കടയുടമകൾ പേര് മറച്ചുവെക്കാൻ നിർബന്ധിതരാകുകയായിരുന്നു. 

സംഘടിച്ചെത്തിയ ആളുകൾ ബേക്കറിക്കു മുമ്പിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങൾ ബേക്കറിയിലേക്ക് വന്നതായും റിപ്പോര്‍ട്ടുണ്ട്.

MORE IN INDIA
SHOW MORE